പിസയെവിടെ? പിസയെടുക്കാന്‍ മറന്നുപോയി... അമര്‍ അക്ബര്‍ അന്തോണിയിലെ കോമഡി രംഗം ഓര്‍മ്മിപ്പിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കലക്ടറേറ്റിലെത്തിയ ഗോപകുമാര്‍ പത്രിക എടുക്കാന്‍ മറന്നു

മാവേലിക്കര: (www.kvartha.com 03.04.2019) അമര്‍ അക്ബര്‍ അന്തോണിയിലെ കോമഡി രംഗം ഓര്‍മ്മിപ്പിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കലക്ടറേറ്റിലെത്തിയ മാവേലിക്കര മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ഗോപകുമാര്‍ പത്രിക എടുക്കാന്‍ മറക്കുകയായിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി രാവിലെ തന്നെ സജി ചെറിയാന്‍ എം എല്‍ എ, സി പി ഐ നേതാക്കളായ പി പ്രസാദ്, ഇ രാഘവന്‍, പി പ്രകാശ് ബാബു, വി മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം ആഘോഷപൂര്‍വം പുറപ്പെട്ട ചിറ്റയം ഗോപകുമര്‍ പക്ഷേ ആര്‍ ഡി ഒ പത്രിക വാങ്ങാന്‍ എത്തിയപ്പോഴാണ് പത്രിക എടുക്കാതെയാണ് എത്തിയതെന്ന കാര്യം ഓര്‍ത്തത്.


രാവിലെ 11 മണിക്ക് തന്നെ പത്രിക സമര്‍പ്പിക്കാന്‍ ആര്‍ ഡി ഒയുടെ ചേംബറില്‍ സ്ഥാനാര്‍ത്ഥിയും നേതാക്കളും കയറി. പത്രിക വാങ്ങുന്നതിന് വേണ്ടി ആര്‍ ഡി ഓയും നല്‍കാന്‍ ചിറ്റയം ഗോപകുമാറും തയ്യാറായെങ്കിലും സമര്‍പ്പിക്കേണ്ട പത്രിക മാത്രം ആരുടേയും കയ്യിലുണ്ടായിരുന്നില്ല. പിന്നീട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രിക ഓഫീസില്‍ നിന്ന് എടുത്ത് കൊണ്ട് വന്ന് ആര്‍ ഡി ഒയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Alappuzha, Mavelikkara, News, Humor, Politics, Election, LDF, Chittayam Gopakumar, Chittayam Gopakumar felt stupid while submitting Nomination


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?