വേനല്‍ മഴയിലും കാറ്റിലും നീലേശ്വരത്ത് പരക്കെ കൃഷിനാശം; വീടുകള്‍ക്കും കേടുപാട്, അഴിത്തലയില്‍ പോലീസ് സ്റ്റേഷന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി
നീലേശ്വരം: (www.kasargodvartha.com 30.04.2019) നീലേശ്വരത്തും പരിസരപ്രദേശത്തും തിങ്കളാഴ്ച വൈകുന്നേരവും രാത്രിയുമായുണ്ടായ ചുഴലിക്കാറ്റിലും വേനല്‍ മഴയിലും പരക്കെ നാശനഷ്ടം. അങ്കക്കളരി, പാണ്ടിക്കോട്ട്, പഴനെണ്ടി, ചിറപ്പുറം തുടങ്ങിയ പ്രദേശത്താണ് വ്യാപകമായി കാര്‍ഷിക വിളവുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായത്. പ്രദേശത്തെ വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ഇലക്ട്രിക് പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നു വീണതിനെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരെ വൈദ്യുതി വിതരണം നിലച്ചു.
അങ്കക്കളരിയിലെ പി നാരായണന്‍, വി.വി സതി, ടി.വി ഗോവിന്ദന്‍, ഇ.വി രാഘവന്‍, പി.വി കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ തെങ്ങ്, കവുങ്ങ്, നേന്ത്രവാഴ എന്നിവ നശിക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പാണ്ടിക്കോട്ട് പത്മനാഭന്റെ നേന്ത്രവാഴകള്‍ കാറ്റില്‍ നശിച്ചു. പഴനെണ്ടിയില്‍ വി. ശ്രീനിവാസന്‍, സി.എം. കുഞ്ഞികൃഷ്ണന്‍നായര്‍, കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ കവുങ്ങ് കൃഷിയും വാഴത്തോട്ടവും നശിച്ചു. ചിറപ്പുറം ഭാഗത്ത് പി.വി ആഇശയുടെ വീടിന് കാറ്റില്‍ തെങ്ങ് വീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചു. കെ. ശ്രീധരന്റെ കിണര്‍ ഭാഗികമായി തകര്‍ന്നു.
അഴിത്തല പ്രദേശത്തും ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ വന്‍നാശനഷ്ടങ്ങളുണ്ടായി. അഴിത്തല പോലീസ് സ്റ്റേഷന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി സ്റ്റേഷന്‍ കെട്ടിടത്തിന് ഭാഗികമായി തകരാര്‍ സംഭവിച്ചു. മേല്‍ക്കൂരയുടെ ഷീറ്റ് ഏതാണ്ട് 100 മീറ്റര്‍ അകലത്തേക്ക് പാറിവീണു. പോലീസ് സ്റ്റേഷന് സമീപത്തുള്ള എന്‍.കെ. സത്യന്‍, സംഗീത ഷാജി, ടി. രാജീവന്‍ തുടങ്ങിയവരുടെ വീടുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും വീടുകള്‍ വാസയോഗ്യമല്ലാതാകുകയും ചെയ്തു. അഴിത്തലയിലെ മാമുനി കൃഷ്ണന്റെ തെങ്ങ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നശിച്ചു.
കാറ്റില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍, സ്ഥിരം സമിതി അധ്യക്ഷ പി.എം. സന്ധ്യ, കൗണ്‍സിലര്‍ പി. മനോഹരന്‍, പേരോല്‍ വില്ലേജ് ഓഫീസര്‍ പി.വി. തുളസീരാജ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ. നാണുകുട്ടന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള സാമ്പത്തിക സഹായത്തിനായി റവന്യു വകുപ്പും, കൃഷിവകുപ്പും നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഉന്നതാധികാരികള്‍ക്ക് സമര്‍പ്പിക്കും. കാറ്റില്‍ തകര്‍ന്നു വീണ ഇലക്ട്രിക് പോസ്റ്റുകള്‍ നന്നാക്കിയെടുത്ത് വൈദ്യുതി വിതരണം പുന:സ്ഥാപിക്കുവാനുള്ള നടപടികള്‍ വൈദ്യുതി വകുപ്പും സ്വീകരിച്ചുവരികയാണ്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Rain, Neeleswaram, Summer Rain affects normal life in Neeleshwaram
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment