വെളിച്ചമണഞ്ഞതോടെ ഈറനണിഞ്ഞ് പാലാ

പാലാ: (www.kasargodvartha.com 09.04.2019) പാലായുടെ വികസന നായകനും ജനപ്രതിനിധിയും കേരള രാഷ്ട്രീയത്തിലെ തോല്‍വി അറിയാത്ത എംഎല്‍എയുമായ കെ എം മാണിയുടെ വിയോഗം പാലായുടെ കണ്ണുകളെ ഈറനണിയിച്ചു. പ്രിയനേതാവിന് രോഗം മൂര്‍ച്ചിച്ച വിവരമറിഞ്ഞത് മുതല്‍ ദു:ഖം ഘനീഭവിച്ച അന്തരീക്ഷത്തിലായിരുന്നു പാലാ നഗരവും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും. പല പ്രതിസന്ധികളെയും പുഷ്പം പോലെ നേരിടുകയും ഫീനിക്‌സ് പക്ഷിയെപോലെ ഉയര്‍ന്നുപൊങ്ങുകയും ചെയ്ത കെ എം മാണി അസുഖങ്ങളെ തോല്‍പ്പിച്ച് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എത്തുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു പ്രവര്‍ത്തകരെല്ലാം.

K.M. Mano, Kottayam, Kerala, News, Top-Headlines, KM Mani No more

എന്നാല്‍ വൈകീട്ട് മരണവാര്‍ത്ത വന്നതോടെ പാലാ അക്ഷരാര്‍ത്ഥത്തില്‍ ശേകമൂകമായി. പ്രധാന പരിപാടികളെല്ലാം നിര്‍ത്തിവെച്ച് പ്രവര്‍ത്തകരും നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പാലാ നഗരത്തിലേക്ക് കുതിച്ചെത്തി. ജംഗ്ഷനുകളിലെല്ലാം നാട്ടുകാരും പ്രവര്‍ത്തകരും ഒത്തുകൂടി. തുടര്‍ന്ന് പാലാ പൗരാവലിയുടെ നേതൃത്വത്തില്‍ കെ എം മാണിയുടെ ഭവനത്തില്‍ നിന്ന് മൗനജാഥ ആരംഭിച്ചു. നഗരം ചുറ്റി നടന്ന മൗനജാഥയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. വ്യാപാരികളും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത മേഖലയിലെ പ്രവര്‍ത്തകര്‍ ജാഥയായി മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: K.M. Mano, Kottayam, Kerala, News, Top-Headlines, KM Mani No more 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?