മംഗളൂരുവില്‍ നിന്നും പുറപ്പെട്ട കാസര്‍കോട്ടെ പിഞ്ചുകുഞ്ഞിന്റെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും, ശസ്ത്രക്രിയ കൊച്ചി അമൃതയിലേക്ക് അടിയന്തിരമായി മാറ്റാന്‍ സൗകര്യമൊരുക്കി സര്‍ക്കാര്‍, ആംബുലന്‍സ് എറണാകുളത്തെത്തി, ശസ്ത്രക്രിയയ്ക്ക് സജ്ജമായി അമൃത

തിരുവനന്തപുരം: (www.kvartha.com 16.04.2019) മംഗളൂരുവില്‍ നിന്നും പുറപ്പെട്ട കാസര്‍കോട്ടെ പിഞ്ചുകുഞ്ഞിന്റെ ചികിത്സാചെലവ് പൂര്‍ണമായും ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം ബന്ധുക്കള്‍ അറിയിച്ചത്. അതേസമയം കുഞ്ഞിന്റെ ശസ്ത്രക്രിയ എറണാകുളം അമൃതയിലേക്ക് അടിയന്തിരമായി മാറ്റാന്‍ തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം നേരത്തെ തന്നെ ആരോഗ്യമന്ത്രി ഇടപെട്ട് അമൃതയില്‍ സജ്ജീകരിച്ചിരുന്നു.

അതേസമയം തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് എത്താന്‍ വൈകുമെന്നുണ്ടെങ്കില്‍ എറണാകുളത്ത് ശസ്ത്രക്രിയ ചെയ്യാമെന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അമൃതയിലും സൗകര്യമൊരുക്കിയത്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചതിന് പിന്നാലെയാണ് അമൃതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അമൃതയില്‍ സര്‍ക്കാരിന്റെ 'ഹൃദ്യം' പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണ ചെലവ് വഹിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Ambulance, Trending, Mangalore, Ambulance reached Ernakulam
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?