ശ്രീലങ്കയ്ക്ക് ഐക്യദാര്‍ഢ്യം; ബുര്‍ജ് ഖലീഫ ലങ്കന്‍ പതാകയണിഞ്ഞു

ദുബായ്: (www.kvartha.com 26.04.2019) ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനപരമ്പരയില്‍ മനസ്സ് വ്രണപ്പെട്ട ശ്രീലങ്കന്‍ ജനതയ്ക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. ശ്രീലങ്കയോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ബുര്‍ജ് ഖലീഫ ലങ്കന്‍ പതാകയുടെ വര്‍ണമണിഞ്ഞു.

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശത്തോടെയാണ് കെട്ടിടം ശ്രീലങ്കന്‍ പതാകയണിഞ്ഞത്.

ഞായറാഴ്ച്ച ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉള്‍പ്പടെ എട്ടിടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. 300ഓളം ആളുകളാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. അഞ്ഞൂറോളം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Trending, Dubai, Burj Khalifa, Sri Lanka, Blast, Flag, Dubai's Burj Khalifa lights up with Sri Lanka flag. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?