എ സഈദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കോഴിക്കോട്: (www.kasargodvartha.com 02.04.2019) സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) മുന്‍ ദേശീയ പ്രസിഡന്റ് എ സഈദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹം ബുധനാഴ്ച രാവിലെ 9.30 മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മലപ്പുറം എടവണ്ണ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വൈകിട്ട് അഞ്ചിന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു എ സഈദിന്റെ അന്ത്യം.
പണ്ഡിതന്‍, എഴുത്തുകാരന്‍, ചിന്തകന്‍, വാഗ്മി എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു സഈദ്. 1955 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ജനനം. മതപണ്ഡിതനായ എ അലവി മൗലവിയാണ് പിതാവ്. ജി എം യു പി സ്‌കൂള്‍ എടവണ്ണ, ഐ ഒ എച്ച് എസ് എടവണ്ണ, എം ഇ എസ് മമ്പാട് കോളജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. മഞ്ചേരി ഹെഡ് പോസ്റ്റോഫീസില്‍ നിന്ന് പബ്ലിക് റിലേഷന്‍സ് ഇന്‍സ്പെക്ടറായി വിരമിച്ചു. 2002- 2006 കാലയളവില്‍ നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട് ചെയര്‍മാന്‍, നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷണല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, മുസ്ലിം റിലീഫ് നെറ്റ്വര്‍ക്ക് പ്രസിഡന്റ്, ഇന്റര്‍മീഡിയ പബ്ലിഷിംഗ് ലിമിറ്റഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഫലജീവിതം, അകക്കണ്ണ്, ബദറിന്റെ രാഷ്ട്രീയം, അന്‍ഫാല്‍ ഖുര്‍ആന്‍ വിവരണം, പോരാട്ടത്തിന്റെ പശ്ചാത്തലഭേദങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
കോഴിക്കോട് നിലമ്പൂര്‍ റോഡില്‍ എടവണ്ണ കുണ്ടുതോടിലുള്ള റോസ് പ്ലാസ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് മൃതദേഹം എടവണ്ണയില്‍ ഖബറടക്കിയത്. മയ്യിത്ത് നിസ്‌കാരത്തിന് ആയിരങ്ങളെത്തിയിരുന്നു. ഭാര്യ: റഹ് മാബി. മക്കള്‍: ഷബ്ന, ഷംല, സ്വാലിഹ. മരുമക്കള്‍: സലീം ബാബു, അബ്ദുല്‍ ബാരി, ഷറഫുദ്ദീന്‍. സഈദിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തി ബുധനാഴ്ച ഒരുദിവസം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമുള്‍പ്പടെയുള്ള എല്ലാ പരിപാടികളും ഒഴിവാക്കിയിരിക്കിയതായി എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അറിയിച്ചു.
നിര്യാണത്തില്‍ എസ് ഡി പി ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, നേതാക്കളായ ശരീഫ് പടന്ന, സി ടി സുലൈമാന്‍, ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ, അന്‍സാര്‍ തുടങ്ങി നിരവധി നേതാക്കളും പ്രര്‍ത്തകരും വീട്ടിലെത്തി അനുശോചനമറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, Kerala, News, SDPI, President, Deadbody, Govt.Hospital, Death, A Sayeed No more.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment