സൂര്യാഘാതമേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 02.04.2019) സൂര്യാഘാതമേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈക്ക ചെണ്ടത്തോട് ചന്ദംപാറയിലെ സൗദയുടെ മകന്‍ മുഹമ്മദ് അല്‍ഫൈദ് അലിയെ (ആറ്) യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എടനീരിലെ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ഫൈദ് അലി.

കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിക്ക് രാത്രിയോടെ പനിയും കണ്ണ് ചുവന്ന് അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വീടിനു സമീപത്തെ ക്ലിനിക്കല്‍ കൊണ്ടുപോയെങ്കിലും ഭേദമായില്ല. ഇതോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുകയും ഇവിടെ നടത്തിയ പരിശോധനയില്‍ സൂര്യാഘാതമേറ്റതാണെന്ന് കണ്ടെത്തുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, health, hospital, Student, Students injured after sunburn
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?