ദേശീയ അംഗീകാരത്തില്‍ തിളങ്ങി കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം

ചെറുവത്തൂര്‍:(www.kasargodvarha.com 26/04/2019) കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡെഡ് സര്‍ട്ടിഫിക്കേഷനില്‍(NQAS) 99 മാര്‍ക്ക് നേടി രാജ്യത്തെ തന്നെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായിയാണ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തെ തെരഞ്ഞെടുത്തത്. സംസ്ഥാന സര്‍ക്കാറിന്റെ കായകല്‍പ്പം അവാര്‍ഡിനു പിന്നാലെയാണ് ദേശീയ അംഗീകാരം കൂടെ ലഭിക്കുന്നത്.

ദിവസസേന നൂറിലധികം രോഗികളാണ് ഇവിടേക്ക് എത്തുന്നത്. എന്‍ക്യുഎഎസ് സംസ്ഥാനതല അവലോകനം നടത്തിയതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഈ ആരോഗ്യ കേന്ദ്രത്തിന് സാധിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. മുറ്റത്ത് മനോഹരമായ പൂന്തോട്ടം, വൃത്തിയുള്ള പരിസരം, ലൈബ്രറി സൗകര്യം എന്നിവയും ഇവിടെയുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസമാണ് കയ്യൂരിലെ ഈ ഹൈടെക് കുടുംബാരോഗ്യകേന്ദ്രം. 1980ല്‍ റൂറല്‍ ഡിസ് പെന്‍സറിയായണ് തുടക്കം. പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ഇതിനു ശേഷം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുകയായിരുന്നു. എന്‍ഡോസര്‍ഫാന്‍ പാക്കേജില്‍ ഒരു കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഇരുനില കെട്ടിടത്തിലാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം.

 News, Kasaragod, Kayyur, Cheruvathur, Kerala, Award, Health, Hospital, Kannur, NQAS, Kayyur Family Health Center got national recognition

ജില്ലയിലെ വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രം 97 ശതമാനം മാര്‍ക്കോടുകൂടി അക്രഡിറ്റേഷന്‍ കരസ്ഥമാക്കുകയും, കരിന്തളം കുടുംബാരോഗ്യ കേന്ദ്രം (96 ശതമാനം), കണ്ണൂര്‍ ജില്ലയിലെ തേര്‍ത്തലി കുടുംബാരോഗ്യ കേന്ദ്രം (95 ശതമാനം), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം (88 ശതമാനം), പാലക്കാട് ജില്ലയിലെ പെരുവമ്പ പ്രാഥമികാരോഗ്യ കേന്ദ്രം (81 ശതമാനം) എന്നിവയാണ് എന്‍ക്യൂഎഎസ് അംഗീകാരം ലഭിച്ചിരിക്കുന്ന മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍.

വയോജന ക്ലിനിക്, ജീവിത ശൈലി രോഗ നിര്‍ണയ ക്ലിനിക്, കൗമാര ആരോഗ്യ ക്ലിനിക്, വിഷാദ രോഗ ക്ലിനിക് , മികച്ച ഫാര്‍മസി, നൂതനമായ ലാബ് സൗകര്യം, മികച്ച പാലിയേറ്റീവ് പരിചരണം, ഫിസിയോ തെറാപ്പി, ശിശു സൗഹൃദ കുത്തിവെപ്പ് മുറി, മെച്ചപ്പെട്ട നിരീക്ഷണ മുറി തുടങ്ങിയവയെല്ലാം ഇവിടെ പ്രവര്‍ത്തിക്കുന്നു. ആരോഗ്യകേന്ദ്രം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികള്‍, പഞ്ചായത്ത് ഭരണ സമിതി, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, ജനമൈത്രി പോലീസ്, വിവിധ വകുപ്പുകള്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kayyur, Cheruvathur, Kerala, Award, Health, Hospital, Kannur, NQAS, Kayyur Family Health Center got national recognition


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?