മസാല ബോണ്ട് വെറും ഉഡായിപ്പ്, മുഖ്യമന്ത്രിക്ക് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണം ലഭിച്ചതിന് പിന്നാലെ വീണ്ടും ആരോപണങ്ങളുമായി ചെന്നിത്തല

കോഴിക്കോട്:(www.kvartha.com 07/04/2019) മുഖ്യമന്ത്രിക്ക് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണം ലഭിച്ചതിന് പിന്നാലെ മസാല ബോണ്ടിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല. മസാല ബോണ്ടിന് പിന്നില്‍ തട്ടിപ്പ് ആണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കടുത്ത പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്നും ചെന്നിത്തല ആരോപിച്ചു. കിഫ്ബി ഉടായിപ്പ് പദ്ധതിയാണെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.

News, Kozhikode, Kerala, Ramesh Chennithala, Pinarayi vijayan, KIFBI, CDPQ, Masalabonde, London Stock Exchange,Chennithala against Masala Bond

മസാല ബോണ്ട് സ്വീകരിച്ചാല്‍ 2024ല്‍ കേരളം വന്‍ തുക തിരികെ നല്‍കണമെന്നും കുറഞ്ഞ പലിശക്ക് കിട്ടാവുന്ന മറ്റ് സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ചില്ലെന്നും ആരോപിച്ച ചെന്നിത്തല കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയില്‍ നിന്ന് വാങ്ങിയ കടത്തേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. ലാവലിനുമായി സിഡിപിക്യൂവിന് വലിയ ബന്ധമുണ്ട്. സിഡിപിക്യൂവില്‍ ലാവലിന് വലിയ ഓഹരി നിക്ഷേപമുണ്ട്. ഉയര്‍ന്ന പലിശ നല്‍കിയാണ് മസാല ബോണ്ട് സിഡിപിക്യൂ വാങ്ങിയത്. ചെന്നിത്തല ആരോപിക്കുന്നു. ഇടപാടുകള്‍ സുതാര്യമാക്കണമെന്നും ഇടപാടിന്റെ രേഖകള്‍ ഉടന്‍ പുറത്ത് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Ramesh Chennithala, Pinarayi vijayan, KIFBI, CDPQ, Masalabonde, London Stock Exchange,Chennithala against Masala Bond


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?