മുസ്ലിംകള്‍ക്കെതിരായ വിവാദ പരാമര്‍ശം: എല്‍ഡിഎഫ് മണ്ഡലം കണ്‍വീനറുടെ പരാതിയില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ കേസെടുത്തു

തിരുവനന്തപുരം:  (www.kasargodvartha.com 18.04.2019) മുസ്ലിംകള്‍ക്കെതിരായ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പോലീസ് കേസെടുത്തു. എല്‍ഡിഎഫ് ആറ്റിങ്ങല്‍ മണ്ഡലം കണ്‍വീനര്‍ വി ശിവന്‍കുട്ടിയുടെ പരാതിയിലാണ് കേസ്. മുസ്ലിം സമുദായത്തിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Kerala, news, complaint, case, Top-Headlines, Communal statement against Muslims, Case registered against PS Sreedharan Pillai

കഴിഞ്ഞ 13നാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയില്‍ ശ്രീധരന്‍പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും കണ്ടെത്തിയിരുന്നു.

തെരഞ്ഞെടുപ്പു കാലത്തു വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുംവിധത്തിലുള്ള പ്രസംഗം പാടില്ലെന്നും വര്‍ഗീയമായി ആക്ഷേപിക്കാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥകളാണ് പിള്ള ലംഘിച്ചതെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, complaint, case, Top-Headlines, Communal statement against Muslims, Case registered against PS Sreedharan Pillai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?