കൊട്ടിക്കലാശം ഞായറാഴ്ച്ച; കേരളം വിധിയെഴുതാന്‍ ഇനി രണ്ടുനാള്‍

തിരുവനന്തപുരം: (www.kvartha.com 20.04.2019) കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ കേരളത്തില്‍ തെരഞ്ഞെടുപ്പ് പരസ്യപ്രചാരത്തിന് തിരശ്ശീല വീഴും. ശനിയാഴ്ച്ച വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. വോട്ടെടുപ്പിന് രണ്ട് നാള്‍ കൂടിയാണ് അവശേഷിക്കുന്നത്. 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മൂന്നാം ഘട്ടത്തിലാണ് കേരളത്തില്‍ പോളിംഗ് നടക്കുന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച്ച പൂര്‍ത്തിയായിരുന്നു.

ഭൂരിഭാഗം സര്‍വ്വേകളും കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ചിരുന്നു. എന്നാല്‍ സര്‍വ്വേഫലങ്ങള്‍ യുഡിഎഫ് ക്യാമ്പുകളെ ആലസ്യത്തിലാക്കിയിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴുള്ള വിലയിരുത്തലുകള്‍.


അതേസമയം കേരളത്തില്‍ ഇപ്രാവശ്യം അക്കൗണ്ട് തുറക്കാനാവുമെന്നാണ് ബിജെപി പ്രതീക്ഷ. തിരുവന്തപുരം മണ്ഡലത്തിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫ് നേതാവ് ഉമ്മന്‍ ചാണ്ടിയുമടക്കമുള്ളവര്‍ ബിജെപിയുടെ ജയസാധ്യതകളെ പാടേ തള്ളിക്കളഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Election, Politics, Trending, LDF, UDF, NDA, Kerala; Public Campaign Ends Tommorow; Voting on 23rd


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?