താന്‍ അറിയാതെ പണവും കാറും തട്ടിയെടുത്തു, പ്രായമായ തന്നെ സംരക്ഷിക്കുന്നില്ല; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനരര്‍ക്കും ഭാര്യയ്ക്കുമെതിരെ മാതാവിന്റെ പരാതി
കൊച്ചി: (www.kvartha.com 18.04.2019) ശബരിമല ക്ഷേത്രം മുന്‍ തന്ത്രി കണ്ഠരര് മോഹനരര്‍ക്കും ഭാര്യയ്ക്കുമെതിരെ പരാതിയുമായി മാതാവ് ദേവകി അന്തര്‍ജ്ജനം രംഗത്ത്. താന്‍ അറിയാതെ തന്റെ പണവും കാറും തട്ടിയെടുത്തെന്ന് ആരോപിച്ചാണ് പരാതി. കണ്ഠരര് മോഹനർക്കെതിരെ കേരള ഹൈക്കോടതിയിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
സംഭവത്തില്‍ അമ്മ ദേവകി അന്തര്‍ജ്ജനം നല്‍കിയ ഹര്‍ജി ഏപ്രില്‍ 26ന് മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഹൈക്കോടതി മാറ്റി. തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് താന്‍ അറിയാതെ പണം പിന്‍വലിച്ചെന്നതാണ് പ്രധാന പരാതി. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യയാണ് ദേവകി അന്തര്‍ജനം.
2018 മേയില്‍ മഹേശ്വരര് അന്തരിച്ചതോടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തെന്നും തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാര്‍ മറ്റൊരാള്‍ക്ക് വിറ്റെന്നും ദേവകി അന്തര്‍ജനത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. മഹേശ്വരരുടെയും ഭാര്യയുടെയും പേരിലുള്ള ഫെഡറല്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് 41.63 ലക്ഷം രൂപ മോഹനരരും ഭാര്യയും ചേര്‍ന്ന് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റിയെന്നാണ് മറ്റൊരു ആരോപണം.
83 വയസുള്ള താന്‍ രോഗിയായതിനാല്‍ ബാങ്കിൽ പോകാനുള്ള വിഷമം കാരണം ബാങ്ക് ഇടപാടുകള്‍ നടത്താന്‍ മൂത്ത മകനായ മോഹനരരെ ചുമതലപ്പെടുത്തിയിരുന്നു. ഇതു ദുരുപയോഗം ചെയ്താണ് പണം തട്ടിയെടുത്തതെന്നും തന്റെ മൊബൈല്‍ ഫോണുകള്‍ പിടിച്ചു വാങ്ങിയെന്നും ദേവകി അന്തര്‍ജനം ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രായവും രോഗവും കണക്കിലെടുത്ത് അടിയന്തര സഹായം വേണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്. കേസ് നിലവിലിരിക്കെ ഇവരുടെ വീട് പൊളിച്ചു നീക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. മറ്റു വരുമാനമൊന്നുമില്ല. ജീവനാംശം നല്‍കണമെന്നും തട്ടിയെടുത്ത പണവും കാറും വിട്ടു കിട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഇപ്പോള്‍ തിരുവനന്തപുരത്ത് മകള്‍ക്കൊപ്പമാണ് താമസം. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ മോഹനരരും ഭാര്യയും അനുവദിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. മാര്‍ച്ച് 15 നകം പ്രതിവിധിയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും കേസ് മാര്‍ച്ച് 26 ലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kandararu mohanaru withdrew money of mother from bank account without permission, Kochi, News, Sabarimala, Sabarimala Temple, Religion, Complaint, Allegation, Cheating, High Court of Kerala, Kerala.
സംഭവത്തില്‍ അമ്മ ദേവകി അന്തര്‍ജ്ജനം നല്‍കിയ ഹര്‍ജി ഏപ്രില്‍ 26ന് മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഹൈക്കോടതി മാറ്റി. തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് താന്‍ അറിയാതെ പണം പിന്‍വലിച്ചെന്നതാണ് പ്രധാന പരാതി. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യയാണ് ദേവകി അന്തര്‍ജനം.
2018 മേയില്‍ മഹേശ്വരര് അന്തരിച്ചതോടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തെന്നും തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാര്‍ മറ്റൊരാള്‍ക്ക് വിറ്റെന്നും ദേവകി അന്തര്‍ജനത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. മഹേശ്വരരുടെയും ഭാര്യയുടെയും പേരിലുള്ള ഫെഡറല്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് 41.63 ലക്ഷം രൂപ മോഹനരരും ഭാര്യയും ചേര്‍ന്ന് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റിയെന്നാണ് മറ്റൊരു ആരോപണം.
83 വയസുള്ള താന്‍ രോഗിയായതിനാല്‍ ബാങ്കിൽ പോകാനുള്ള വിഷമം കാരണം ബാങ്ക് ഇടപാടുകള്‍ നടത്താന്‍ മൂത്ത മകനായ മോഹനരരെ ചുമതലപ്പെടുത്തിയിരുന്നു. ഇതു ദുരുപയോഗം ചെയ്താണ് പണം തട്ടിയെടുത്തതെന്നും തന്റെ മൊബൈല്‍ ഫോണുകള്‍ പിടിച്ചു വാങ്ങിയെന്നും ദേവകി അന്തര്‍ജനം ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രായവും രോഗവും കണക്കിലെടുത്ത് അടിയന്തര സഹായം വേണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്. കേസ് നിലവിലിരിക്കെ ഇവരുടെ വീട് പൊളിച്ചു നീക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. മറ്റു വരുമാനമൊന്നുമില്ല. ജീവനാംശം നല്‍കണമെന്നും തട്ടിയെടുത്ത പണവും കാറും വിട്ടു കിട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഇപ്പോള്‍ തിരുവനന്തപുരത്ത് മകള്‍ക്കൊപ്പമാണ് താമസം. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ മോഹനരരും ഭാര്യയും അനുവദിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. മാര്‍ച്ച് 15 നകം പ്രതിവിധിയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും കേസ് മാര്‍ച്ച് 26 ലേക്ക് മാറ്റി.
Keywords: Kandararu mohanaru withdrew money of mother from bank account without permission, Kochi, News, Sabarimala, Sabarimala Temple, Religion, Complaint, Allegation, Cheating, High Court of Kerala, Kerala.
Powered by Info News For You

Comments
Post a Comment