ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ചായയില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി രക്ഷപ്പെടാന്‍ ശ്രമം

കണ്ണൂര്‍:(www.kasargodvartha.com 26/04/2019) കണ്ണൂര്‍ ജില്ലാ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ചായയില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ചായക്കൊടുത്ത് മയക്കിയ ശേഷം ജയില്‍ ചാടാനാണ് ഇവര്‍ പദ്ധതിയിട്ടത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. അന്നേ ദിവസം അടുക്കളയില്‍ ജോലിക്കായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേരെയാണ് നിയോഗിച്ചിരുന്നത്, ഇവര്‍ ചായ പാത്രത്തിലേക്ക് പകര്‍ന്ന ശേഷം പൊതിയില്‍ കൊണ്ടുവന്ന ഉറക്കഗുളിക ചേര്‍ത്ത് ഇളക്കുകയായിരുന്നു.

 News, Kannur, Kerala, Police, Prisoners, CCTV, Tea, Sleeping pills, Prisoners gave sleeping pills added tea to jail warden to escape

ബുധനാഴ്ച്ച രാത്രി ജയിലില്‍ നാല് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് അവര്‍ക്ക് ചായ നല്‍കി, മറ്റൊരു ഉദ്യോഗസ്ഥന്‍ ആ സമയം ഉറക്കത്തിലായിരുന്നു. ചായകുടിച്ചതോടെ ഉദ്യോഗസ്ഥര്‍ മയക്കത്തിലാവുകയും, താക്കോല്‍ കരസ്ഥമാക്കിയ തടവുകാര്‍ പ്രധാന ഗേറ്റിനടുത്തേക്ക് നടക്കുന്നതും സി.സി.ടിവിയിലുണ്ട്. എന്നാല്‍ ഇതേ സമയം ചായ കുടിക്കാതിരുന്ന ഉറക്കത്തിലായിരുന്ന ഉദ്യോഗസ്ഥന്‍ ഉണരുകയും ഇവരെ കാണുകയും ചെയ്തതോടെയാണ് ജയില്‍പുള്ളികളുടെ പദ്ധതി പൊളിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Police, Prisoners, CCTV, Tea, Sleeping pills, Prisoners gave sleeping pills added tea to jail warden to escape


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?