രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും


ആലത്തൂര്‍ (www.evisionnews.co): ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കും. പാര്‍ട്ടി നേതൃത്വം ഇതിനുള്ള അനുമതി രമ്യക്ക് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്താനാണ് ഇത്തരത്തിലുള്ള നീക്കത്തിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിലവില്‍ ഭരണസമിതിയില്‍ 19 അംഗങ്ങളാനുള്ളത്. ഇതില്‍ പത്തുപേര്‍ യു.ഡി.എഫിന്റെയും ഒമ്പത് പേര്‍ എല്‍.ഡി.എഫിന്റെയും അംഗങ്ങളാണ്.

രമ്യാ ഹരിദാസ് ആലത്തൂരില്‍ നിന്നും ജയിച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയണമെന്നുള്ളത് അനിവാര്യതയായി മാറും. ഇതോടെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില തുല്യമായി മാറും. അതു കാരണം വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇരുക്കൂട്ടര്‍ക്കും ഒമ്പതു വീതം വോട്ട് കിട്ടാനാണ് സാധ്യത. പിന്നീട് നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ബ്ലോക്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?