അഞ്ച് വര്‍ഷം മാത്രം വിദേശികള്‍ക്ക് കുവൈത്തില്‍ ജോലി; ഉന്നതാധികാര സമിതിയുടെ നിര്‍ദേശത്തിനെതിരെ പ്രതിഷേധം വ്യാപകം, വിസ കച്ചവടക്കാര്‍ക്ക് മാത്രം ഗുണമെന്ന് കരാര്‍ കമ്പനി യൂണിയന്‍
കുവൈത്ത് സിറ്റി: (www.kvartha.com 16.04.2019) വിദേശികള്‍ക്ക് കുവൈത്തില്‍ അഞ്ച് വര്‍ഷം മാത്രം സമയപരിധി നല്‍കിയാല്‍ മതിയെന്ന നിര്‍ദേശത്തിനെതിരെ വ്യാപക എതിര്‍പ്പ് ശക്തമാകുന്നു. ജനസംഖ്യാ ക്രമീകരണത്തിനുള്ള ഉന്നതാധികാര സമിതിയുടെതാണ് നിര്‍ദേശം.
Keywords: Protest against restriction on non Kuwaities residence, Kuwait, News, World, Visa, Job.
ഈ നിര്‍ദേശം വിസ കച്ചവടക്കാര്‍ക്ക് മാത്രമേ ഗുണം ചെയ്യൂവെന്ന് കരാര്‍ കന്പനികളുടെ യൂണിയന്‍ അറിയിച്ചു. സ്വദേശി-വിദേശി അനുപാതത്തിലെ അന്തരം കുറയ്ക്കുന്നതിന് വേണ്ടിയും സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായുമാണ് ഈ നടപടി അത്യാവശ്യമാണെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
രാജ്യത്തെ വിദേശികളുടെ എണ്ണം കുറയ്ക്കണം എന്ന നിലപാടിലാണ് ഭൂരിഭാഗം പാര്‍ലമെന്റ് അംഗങ്ങളും. എന്നാല്‍ നിര്‍ദേശം നടപ്പിലായാല്‍ ഗുണമേന്മയുള്ള തൊഴിലാളികള്‍ രാജ്യത്ത് ഇല്ലാതാകുമെന്നും ജോലികളുടെ തുടര്‍ച്ച നഷ്ടപ്പെടുകയും, നല്ല തൊഴിലാളികളെ നിര്‍ബന്ധപൂര്‍വ്വം പിരിച്ച് വിടുകയും ചെയ്യേണ്ടി വരുമെന്നാണ് കരാര്‍ കമ്പനി യൂണിയന്‍ വ്യക്തമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
രാജ്യത്തെ വിദേശികളുടെ എണ്ണം കുറയ്ക്കണം എന്ന നിലപാടിലാണ് ഭൂരിഭാഗം പാര്‍ലമെന്റ് അംഗങ്ങളും. എന്നാല്‍ നിര്‍ദേശം നടപ്പിലായാല്‍ ഗുണമേന്മയുള്ള തൊഴിലാളികള്‍ രാജ്യത്ത് ഇല്ലാതാകുമെന്നും ജോലികളുടെ തുടര്‍ച്ച നഷ്ടപ്പെടുകയും, നല്ല തൊഴിലാളികളെ നിര്‍ബന്ധപൂര്‍വ്വം പിരിച്ച് വിടുകയും ചെയ്യേണ്ടി വരുമെന്നാണ് കരാര്‍ കമ്പനി യൂണിയന്‍ വ്യക്തമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Protest against restriction on non Kuwaities residence, Kuwait, News, World, Visa, Job.
Powered by Info News For You

Comments
Post a Comment