എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് നേരെ അക്രമം; പിന്നില്‍ സി പി എം എന്ന് ആരോപണം

മടിക്കൈ: (www.kasargodvartha.com 21.04.2019) കാസര്‍കോട് ലോക്‌സഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് നേരെ വീണ്ടും അക്രമം. ഞായറാഴ്ച രാവിലെ 9.30 മണിയോടെ മടിക്കൈ കോതോടുപാറയിലാണ് അക്രമമുണ്ടായത്. കോതോടുപ്പാറയില്‍ സ്ഥാനാര്‍ത്ഥി പര്യാടനത്തിന് എത്തിയപ്പോഴാണ് സംഭവം.

ഇവിടെ പ്രചരണം നടത്താന്‍ പാടില്ലെന്ന് പറഞ്ഞാണ് അമ്പതോളം വരുന്ന അക്രമി സംഘം സ്ഥാനാര്‍ത്ഥിയെയും കൂടെയുള്ളവരെയും കയ്യേറ്റം ചെയ്തതെന്ന് പറയുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ സ്ഥാനാര്‍ത്ഥി അമ്പലത്തറ പോലീസില്‍ പരാതി നല്‍കി.

സ്ഥാനാര്‍ത്ഥി രവീശ തന്ത്രി പ്രസംഗം ആരംഭിച്ചപ്പോള്‍ റോഡിന്റെ ഇരുഭാഗത്തും സിപിഎമ്മിന്റെ പ്രചരണ വാഹനം കൊണ്ടു വെച്ച് ഉച്ചത്തില്‍ പ്രചരണം നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം തടസ്സപ്പെടുത്തുകയും ഇടയ്ക്ക് മൈക്ക് പിടിച്ച് വാങ്ങി രവീശ തന്ത്രിയുടെ കൈപിടിച്ച് തിരിക്കുയും ചെയ്തുവെന്നും ആരോപണമുണ്ട്.

തടയാന്‍ ശ്രമിച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, മണ്ഡലം പ്രസിഡന്റ് എന്‍ മധു, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് ഇ കൃഷ്ണന്‍ എന്നിവരെ അക്രമിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ ശ്രാവണ (28)നെ മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരിക്കേറ്റ ശ്രാവണനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, BJP, Election, Trending, Attack, CPM, NDA Candidate Raveesha Thanthri Kundar attacked. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?