കൈക്കുഞ്ഞുമായി പോളിങ് ബൂത്തിലെത്തുന്ന അമ്മമാര്‍ക്ക് ആശ്വാസം, കുഞ്ഞിനെ നോക്കാന്‍ കുടുംബശ്രീയുണ്ട്

കോട്ടയം: (www.kasargodvartha.com 18.04.2019) ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധ പോളിങ് ബൂത്തുകളിലേക്ക് കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ഇനി ആശ്വസിക്കാം. ദീര്‍ഘനേരം ക്യൂവില്‍ കുട്ടികളെയും കൊണ്ട് നില്‍ക്കാതിരിക്കാന്‍ പുതിയ മാര്‍ഗം സ്വീകരിച്ചു. കുട്ടികളുടെ പരിചരണത്തിനായി കുടുംബശ്രീ അംഗങ്ങളെത്തും.

അമ്മമാര്‍ വോട്ട് ചെയ്ത് മടങ്ങുന്നതുവരെ കുട്ടികളെ കുടുംബശ്രീ അംഗം നോക്കും. കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും നോക്കാന്‍ ബൂത്തുകളിലെല്ലാം ഒരു കുടുംബശ്രീ അംഗത്തെ വീതം ചുമതലപ്പെടുത്തും. കോട്ടയത്ത് ഇത്തരത്തില്‍ സേവനം നല്‍കുന്ന കുടുംബശ്രീ അംഗത്തിന് 750 രൂപ വരെ പ്രതിഫലം നല്‍കുന്നുണ്ട്.

Baby child with mother in polling station special help, Kottayam, news, Kerala, Top-Headlines, Politics, Kudumbasree, election, Trending, Kottayam, news, Kerala, Top-Headlines, Politics, Kudumbasree, election, Trending

പോളിങ് ബൂത്തിലിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതും കുടുംബശ്രീ പ്രവര്‍ത്തകരായിരിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാവും ഭക്ഷണം നല്‍കുക. സ്നാക് കൗണ്ടര്‍ നടത്താനാവാത്ത പോളിങ് ബൂത്തുകളില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കി ഭക്ഷണമെത്തിക്കുന്ന സംവിധാനമാണ് ധാരണയിലുള്ളത്. പോളിങ് ബൂത്തുകളില്‍ രാത്രിയും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Baby child with mother in polling station special help, Kottayam, news, Kerala, Top-Headlines, Politics, Kudumbasree, election, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?