വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണാതായി


ദേശീയം (www.evisionnews.co): വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണാതായി. വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതലയുള്ള അര്‍ണബ് റോയി (30)യെ ആണ് കാണാതായത്. ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി വ്യാഴാഴ്ച പോളിടെക്നിക് കോളജിലെത്തിയ അര്‍ണബിനെ ഉച്ചഭക്ഷണത്തിന് ശേഷം കാണാതാവുകയായിരുന്നു. ഏപ്രില്‍ 29ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാദിയ ജില്ലയിലെ റാണാഘട്ട് പാര്‍ലമെന്റ് സീറ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇയാള്‍.

ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അര്‍ണബിന്റെ രണ്ട് ഫോണുകളും നിലവില്‍ സ്വിച്ച് ഓഫ് ആണ്. ഇവിഎമ്മുകളുടെയും വിവി പാറ്റുകളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അര്‍ണബ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകളും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?