ഗള്‍ഫ് നാടുകളില്‍ മലയാളി പലിശ മാഫിയ സജീവം; പ്രതിഷേധം ശക്തമായി, ഒറ്റപ്പെടുത്തണമെന്ന് ആവശ്യം

മനാമ: (www.kvartha.com 25.04.2019) ഗള്‍ഫ് നാടുകളില്‍ മലയാളി പലിശ മാഫിയ സജീവമാകുന്നതായി ആക്ഷേപം. ഒരു ചെറിയ ശതമാനം മലയാളികള്‍ ബഹ്‌റൈനിലെ നിയമത്തിന് എതിരായി പലിശ ഇടപാട് നടത്തി തടിച്ച്? കൊഴുക്കുന്നുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശിയും ഹൃദ്രോഗിയുമായ വ്യക്തിയെ പലിശക്കാരന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം പ്രവാസലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇരയില്‍ നിന്നും പുറത്തുവരുന്ന അനുഭവം മനസാക്ഷിയുള്ളവരെ അമ്പരപ്പിക്കുന്നതാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പലിശ കൃത്യമായി കൊടുത്തു വരികയായിരുന്നുവെന്നും എന്നാല്‍ മാര്‍ച്ച് മാസത്തിലെ അടവ് തെറ്റിയതാണ് തട്ടിക്കൊണ്ടുപോകലിന് വഴിവെച്ചതെന്നും തൃശൂര്‍ സ്വദേശി പറയുന്നു. രക്തസമര്‍ദവും പ്രമേഹ രോഗവുമുള്ള ഇയാളുടെ ചികിത്സ കാരണം കഴിഞ്ഞ മാസത്തെ പലിശയടവ് മുടങ്ങിയിരുന്നു. ഈ വിവരം അറിയിച്ചിട്ടും ദയാശൂന്യമായ മറുപടിയാണ് പലിശക്കാരനില്‍ നിന്നും ലഭിച്ചത്. ഇതേതുടര്‍ന്നാണ് ഇര പലിശ വിരുദ്ധ സമിതിക്ക് രേഖാമൂലം പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് പലിശവിരുദ്ധ സമിതി അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രവാസലോകത്ത് കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരെ ഇരകളാക്കി പീഡിപ്പിച്ച് പണം കൊയ്യുന്ന മലയാളികളായ പലിശ മാഫിയക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. പ്രവാസികളെ ചൂഷണം ചെയ്യുന്ന പലിശ മാഫിയ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്ന് മുഹറഖ് മലയാളി സമാജം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന ആത്മഹത്യകള്‍ക്കും മലയാളികളായ പലിശക്കാര്‍ പ്രധാന കാരണമാണെന്നും മുഹറഖ് മലയാളി സമാജം ആരോപിച്ചു. പലിശ മാഫിയക്ക് എതിരെ പ്രചാരണം നടത്തുന്ന കാര്യം പരിഗണനയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Bahrain, Blade, Malayalees, Protest against Malayali blade mafia. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?