നരേന്ദ്രമോഡിയുടെ ദക്ഷിണ കന്നഡ സന്ദര്‍ശനം; മംഗളൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി

മംഗളൂരു: (www.kasargodvartha.com 13.04.2019) നരേന്ദ്രമോഡിയുടെ ദക്ഷിണ കന്നഡ സന്ദര്‍ശനത്തിന്റെ ഭാഗമായി മംഗളൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയത്. വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ ജ്യോതി സര്‍ക്കിള്‍, മംഗളാദേവി, നവഭാരത് സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ യാത്ര അവസാനിപ്പിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

നെഹ്‌റു മൈതാനം, സ്റ്റേറ്റ്ബാങ്ക് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. കെ എസ് ആര്‍ ടി സി ബസുകള്‍ പമ്പ് വെല്‍, നന്തൂര്‍, കെ പി ടി, കുംടിക്കാന വഴി സ്റ്റാന്‍ഡിലെത്തണം. രാത്രി എട്ടു മണി വരെ നെഹ്‌റു മൈതാനംവരെയുള്ള റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യാന്‍ പാടില്ല.
റാലിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരുമായി കാര്‍ക്കള, മൂഡബിദ്രി, സുള്ള്യ, പുത്തൂര്‍, ബല്‍ത്തങ്ങടി, ബണ്ട്വാള്‍ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ പ്രവര്‍ത്തകരെ ജ്യോതി സര്‍ക്കിളില്‍ ഇറക്കി ബണ്ട്സ് ഹോസ്റ്റല്‍ രാമകൃഷ്ണ സ്‌കൂള്‍ മൈതാനം, മല്ലിക്കട്ടയില്‍ കദ്രി മൈതാനം, പദുവ ഹൈസ്‌കൂള്‍ മൈതാനം, സെന്റ് ആഗ്നസ് സ്‌കൂള്‍ മൈതാനം എന്നിവിടങ്ങളിലും കാറുകള്‍ ബല്‍മട്ട ശാന്തിനിലയം മൈതാനത്തും നിര്‍ത്തിയിടണം.

ഉഡുപ്പി, മുല്‍ക്കി, സുറത്കല്‍, ബജ്പെ, കട്ടീല്‍, കാവൂര്‍, കൊട്ടാരചൗക്കി ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ കരാവലി മൈതാനം, ഉര്‍വ മാര്‍ക്കറ്റ് മൈതാനം, ലേഡിഹില്‍ ചര്‍ച്ച് മൈതാനം, കൂളൂര്‍ ഗോള്‍ഡ്ഫിഞ്ച് സിറ്റി മൈതാനം എന്നിവിടങ്ങളിലും കാറുകള്‍ മന്നഗുഡ കനറ ഹൈസ്‌കൂള്‍ മൈതാനത്തുമാണ് നിര്‍ത്തിയിടണമെന്നും പോലീസ് അറിയിച്ചു.

കാസര്‍കോട്, കൊണാജെ, ഉള്ളാള്‍ ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ പമ്പ് വെല്‍, കങ്കനാടി വഴി മംഗളാദേവി ജംഗ്ഷനിലെത്തി പ്രവര്‍ത്തകരെ ഇറക്കി യെമ്മക്കരെ മൈതാനത്തും നന്തിഗുഡ വാമന്‍നായിക് മൈതാനത്തും നിര്‍ത്തിയിടണം. കാറുകള്‍ മോര്‍ഗന്‍സ് ഗേറ്റ് മൈതാനത്താണ് നിര്‍ത്തേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Narendra-Modi, Narendra Modi's Dakshina Kannada visit; Traffic control in Mangaluru
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?