ജര്‍മ്മനിയില്‍ പോര് മുറുകുന്നു; തകര്‍പ്പന്‍ ജയത്തോടെ ഡോര്‍ട്ട്മുണ്ട് ഒന്നാംസ്ഥാനത്ത്

ബെര്‍ലിന്‍: (www.kvartha.com 14.04.2019) ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കും ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടും തമ്മില്‍ കിരീടപോരാട്ടം കനക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി ഡോര്‍ട്ട്മുണ്ട് പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. മെയിന്‍സിനെയാണ് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ഡോര്‍ട്ട്മുണ്ട് തോല്‍പ്പിച്ചത്.

ഇരട്ടഗോളുമായി കളം നിറഞ്ഞുകളിച്ച യുവതാരം ജേഡന്‍ സാഞ്ചോയാണ് ഡോര്‍ട്ട്മുണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. 17, 24 മിനിറ്റുകളിലായിരുന്നു സാഞ്ചോയുടെ ഗോളുകള്‍. 83ാം മിനിറ്റില്‍ റോബിന്‍ക്വയിസണിലൂടെ മെയിന്‍സ് ഒരുഗോള്‍ തിരിച്ചടിച്ചു.

ജയത്തോടെ ബയേണ്‍ മ്യൂണിക്കിനെ മറികടന്ന് ഡോര്‍ട്ട്മുണ്ട് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. രണ്ട് പോയന്റ് ലീഡിലാണ് ഡോര്‍ട്ട്മുണ്ട് പട്ടികയില്‍ തലപ്പത്തിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Football, Germany, Bayern Munich, Bundes Liga, Borussia Dortmund, Bundes Liga; Borussia Dortmund Defeated Mainz. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?