പോലീസുകാരന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റുചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം

കൊല്ലം: (www.kvartha.com 29.04.2019) പോലീസുകാരന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റുചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. പ്രതിയും അമ്മയും പൊലീസുകാരന്റെ അമ്മയും ചേര്‍ന്നാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. സാമ്പ്രാണിക്കോടി ആലുനിന്നവിള വീട്ടില്‍ വിശാഖിനെ(20) പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. മോഷണം, കഞ്ചാവുവില്‍പ്പന, സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് വിശാഖ്. ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും പൊലീസ് സംഘം പ്രതിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ കെ,ജി പ്രതീപ് ചന്ദ്രന്‍, എഎസ്‌ഐ മാരായ ഹുസൈന്‍, ജയപ്രകാശ്, സിപിഒ മണികണ്ഠന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കയ്യില്‍ ആഴത്തില്‍ കടിയേറ്റതിനെ തുടര്‍ന്ന് എഎസ്‌ഐ ഹുസൈന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kollam, News, Police, Accused, Attack, Attack Against Policemen Went to Arrest Accused


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?