മധുരവുമായി രാധിക സുരേഷ് ഗോപിയും മക്കളും ശ്രീലക്ഷ്മിയുടെ വീട്ടില്‍

തൃശൂര്‍: (www.kvartha.com 21.04.2019) തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഭാര്യ രാധിക മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര എന്നിവര്‍ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി. മധുരവുമായി എത്തിയ അതിഥികളെ കണ്ടപ്പോള്‍ ശ്രീലക്ഷ്മി ആദ്യമൊന്ന് ഞെട്ടിയിരുന്നു. മധുരവുമായി എത്തിയ അവര്‍ ശ്രീലക്ഷ്മിയെ സമാധാനിപ്പിക്കുകയും ഒപ്പം തങ്ങളുടെ സംസ്‌ക്കാരം അമ്മമാരെ ബഹുമാനിക്കുന്നതാണെന്ന് പറയുകയും ചെയ്തു.

അഞ്ച് മാസം ഗര്‍ഭിണിയായ ശ്രീലക്ഷ്മിയെ കണ്ട സുരേഷ് ഗോപി വാഹനം നിര്‍ത്തി ശ്രീലക്ഷ്മിയുടെ വയറില്‍ കൈവച്ച് അനുഗ്രഹിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. യുവതിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി വയറില്‍ കൈവെച്ച് അനുഗ്രഹിച്ചത്. എന്നാല്‍ പിന്നീട് ഇതിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു മറുപടിയായാണ് രാധിക സുരേഷും കുടുംബവുമെത്തിയത്.





Keywords: Kerala, News, Video, Woman, Trending, Suresh Gopi, Wife, Election, Radhika Suresh Gopi reached to visit Sreelakshmi.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?