വോട്ട് ചെയ്യാനായി അമേരിക്കയില്‍ നിന്നെത്തിയിട്ടും വോട്ടില്ലാത്തതില്‍ പരിഭവം പങ്കുവെച്ച് സിനിമാ നടന്‍ ജോജു ജോര്‍ജ്ജ്; പട്ടികയില്‍ പേരില്ലാത്തതിനാല്‍ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ സാധിക്കാതെ ആയിരങ്ങള്‍

മാള: (www.kvartha.com 24.04.2019) കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടായിട്ടും അവസരം ലഭിക്കാത്തത് ആയിരങ്ങള്‍ക്ക്. പലര്‍ക്കും തങ്ങളുടെ സമ്മതിദാനം ഉറപ്പ് വരുത്താന്‍ സാധിച്ചിട്ടില്ല എന്ന പരാതി ശക്തമാണ്. നടന്‍ ജോജു ജോര്‍ജിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അമേരിക്കയില്‍ നിന്നും വോട്ട് രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു നടന്‍ എന്നാല്‍  വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ മടങ്ങി.

ഒരു സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ പോയതായിരുന്നു ജോജു അമേരിക്കയിലേക്ക്. തുടര്‍ന്ന് വോട്ട് ചെയ്യാനുള്ള ആഗ്രഹം കൊണ്ട് തെരഞ്ഞെടുപ്പ് ദിവസം തന്നെ ജോജു മടങ്ങി എത്തി. എന്നാല്‍ കുഴൂര്‍ കാക്കുളിശ്ശേരിയിലെ ബൂത്തിലെത്തിയ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞതോടെ നടന്‍ വോട്ട് ചെയ്യാനാവാതെ മടങ്ങി. രാവിലെ പത്ത് മണിയോടെ വോട്ടു ചെയ്യാന്‍ കുഴൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ജോജു എത്തി. ബൂത്തില്‍ ചെന്ന് ക്രമനമ്പര്‍ അറിയാനായി വോട്ടര്‍പട്ടിക പരിശോധിച്ചു. രണ്ട് തവണ തെരഞ്ഞിട്ടും പേര് കണ്ടില്ല.

ഇനി, പഴയ വീടിരിക്കുന്ന സ്ഥലത്താകും വോട്ടെന്ന് കരുതി. അവിടെ ചെന്നും വോട്ടര്‍ പട്ടിക പരിശോധിച്ചു. അവിടെയും പേര് കണ്ടില്ല. ഇതോടെ ജോജുവിന് പരിഭവമായി. 'പഴയ വീടിരിക്കുന്ന സ്ഥലത്തെ വോട്ടു പരിശോധനയില്‍ അവിടെ താമസമില്ലെന്ന് ഉദ്യോഗസ്ഥര്‍ കരുതിക്കാണും. പുതിയ വീടിരിക്കുന്ന സ്ഥലത്താണെങ്കില്‍ വോട്ടു ചേര്‍ക്കുന്ന കാര്യം ചിന്തിച്ചതുമില്ല' നടന്‍ വെളിപ്പെടുത്തി.

18 തികഞ്ഞിട്ടും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതിന്റെ പേരില്‍ ആയിരങ്ങള്‍ക്ക് വോട്ട് നിഷേധിക്കപ്പെടുമ്പോള്‍ തിരിച്ചറിയല്‍ രേഖയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുന്ന രീതിയിലേക്ക് നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനം മാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അധികൃതര്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thrissur, Election, Voters, Actor, Trending, Actor Joju George Couldn't Vote. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?