സ്ഥാനാര്‍ത്ഥികളെല്ലാം വോട്ടര്‍മാരെ കാണാന്‍ പരക്കം പായുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിനെ കാണാന്‍ വോട്ടര്‍മാര്‍ ഇങ്ങോട്ടെത്തുന്നു; വ്യത്യസ്ത പ്രചരണം കണ്ട് അന്തംവിട്ട് എതിരാളികള്‍
കൊല്ലം: (www.kvartha.com 16.04.2019) തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണത്തില്‍ വ്യത്യസ്തത പുലര്‍ത്തി ജനശ്രദ്ധ നേടാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും. അതിനിടെ വ്യത്യസ്തമായൊരു പ്രചരണ പരിപാടിയാണ് കൊല്ലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന് വേണ്ടി പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്നത്. ഒരുകൂട്ടം കലാകാരന്മാരാണ് വ്യത്യസ്തമായ പ്രചരണവുമായി രംഗത്തുള്ളത്.
തങ്ങളുടെ മുന്നിലെത്തുന്ന വോട്ടര്‍മാരുടെ കാരിക്കേച്ചര്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വരച്ചുനല്‍കുകയാണ് തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിലെ പത്ത് പേരടങ്ങുന്ന സംഘം. കൊല്ലം ബീച്ചിലാണ് വ്യത്യസ്ഥമായ ഈ പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. കൊല്ലം ലൈറ്റ് ഹൗസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ചിത്രകാരന്‍ കൂടിയായ കെ എന്‍ ബാലഗോപാലിനായി ഈ വ്യത്യസ്ഥ തിരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്.
ബാലഗോപാലിന്റെ ചിത്രവും പേരും ചിഹ്നവും ആലേഖനം ചെയ്ത ആര്‍ട്ട് പേപ്പറിലാണ് ചിത്രങ്ങള്‍ സൗജന്യമായി വരച്ചുനല്‍കുന്നത്. തങ്ങളുടെ ചിത്രം വരച്ചുകിട്ടാന്‍ നിരവധി പേരാണ് ഓരോ ദിവസവും കൊല്ലം ബിച്ചിലെത്തുന്നത്. പ്രചാരണത്തിന്റെ അവസാനഘട്ടം വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രരചനാ പ്രചരണം നടത്താനാണ് സംഘം ലക്ഷ്യമിടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kollam, LDF, Election, News, Different election campaign for KN Balagopal's victory.

Powered by Info News For You

Comments
Post a Comment