അനില്‍ അംബാനിക്ക് നികുതിയിളവ് നല്‍കിയതിന് റാഫേല്‍ ഇടപാടുമായി ബന്ധമില്ല; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: (www.kvartha.com 13.04.2019) അനില്‍ അംബാനിക്ക് നികുതിയിളവ് നല്‍കിയെന്ന റിപോര്‍ട്ടുകള്‍ക്ക് റാഫേല്‍ ഇടപാടുമായി ബന്ധമില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. റാഫേല്‍ ഇടപാട് പ്രഖ്യാപിച്ചതോടെ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
റാഫേല്‍ ഇടപാട് നടന്ന സമയത്തല്ല കമ്പനിക്ക് നികുതിയിളവ് ലഭിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം അറിയിച്ചു. റാഫേല്‍ ഇടപാട് പ്രഖ്യാപിച്ചതിന് പിന്നാലെ റിലയന്‍സിന്റെ പേരില്‍ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അനില്‍ അംബാനിയുടെ റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ് എന്ന പേരിലുള്ള കമ്പനിക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോയുടെ നികുതി ഒഴിവാക്കി നല്‍കിയെന്ന് ഫ്രഞ്ച് ദിനപ്പത്രമായ ലെ മോന്‍ഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rafel, Anil Ambani, National, News, Rafale: Defence ministry says reports of France waiving taxes for Reliance have no relation to deal

Powered by Info News For You

Comments
Post a Comment