ഫാസിസത്തിനെതിരെ മതേതര വോട്ടുകള്‍ ഭിന്നിക്കരുത്- എസ്.കെ.എസ്.എസ്.എഫ്
കാസര്‍കോട് (www.evisionnews.co): രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും മതേതര വോട്ടുകള്‍ ഒരു കാരണവശാലും ഭിന്നിക്കരുതെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പറഞ്ഞു.
രാജ്യത്തിന്റെ പൈതൃകം തകര്‍ക്കാനുള്ള ഗൂഢമായ ശ്രമങ്ങള്‍ സംഘ് പരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മതേതര ജനാധിപത്യം നിലനിന്നു പോരണമെന്ന് ആഗ്രഹിക്കുന്നവര്‍ വോട്ട് ഭിന്നിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. ജനാധിപത്യം, മതേതരത്വം എന്നിവ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ഫാസിസവും തീവ്രവാദവും നാട്ടില്‍നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെടണം. മതേതരത്വത്തിനും ജനാധിപത്യത്തിനും കളങ്കം ഉണ്ടാക്കുന്നവര്‍ അധികാരം കയ്യാളാന്‍ ഇടവരരുതെന്നും മതേതര ശക്തികള്‍ പരസ്പരം പോരടിക്കേണ്ട സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Powered by Info News For You
Comments
Post a Comment