തൃണമൂല്‍വിട്ട് ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയായി, വീണ്ടും തൃണമൂലിലേക്ക് ?
കൊല്‍ക്കത്ത (www.evisionnews.co): കഴിഞ്ഞ മാസം തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) വിട്ട് ബിജെപിയില്‍ ചേര്‍ന്ന് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായ നേതാവ് വീണ്ടും തൃണമൂലില്‍ ചേര്‍ന്നേക്കും. ജാദവ്പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി അനുപം ഹസ്ര തൃണമൂലിന്റെ അനുബത്ര മൊണ്ടാലിനെ ബിര്‍ഭുമിലെ ടി.എം.സി പാര്‍ട്ടി ഓഫിസില്‍ വച്ച് കണ്ടതിനെത്തുടര്‍ന്നാണ് ബിജെപിയെ നാണംകെടുത്തി ഹസ്ര തിരികെപ്പോയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നത്. മേയ് 19ന് അവസാനഘട്ടത്തിലാണ് ജാദവ്പുരിലെ തെരഞ്ഞെടുപ്പ്.
ടിഎംസി സ്ഥാനാര്‍ഥിയായി ബിര്‍ഭുമിലെ ബോല്‍പുര്‍ മണ്ഡലത്തില്‍നിന്ന് 2014ല്‍ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഹസ്ര. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തൃണമൂല്‍ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അതേസമയം, ഹസ്രയോടു വിശദീകരണം തേടുമെന്ന് ബിജെപി വ്യക്തമാക്കി. 'സന്ദര്‍ശനം മര്യാദയുടെ പുറത്തായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മറ്റൊരു ദിവസം അദ്ദേഹത്തിനു സന്ദര്‍ശിക്കാമായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ബിജെപിയില്‍ ഒരു അച്ചടക്കമുണ്ട്. അതു എല്ലാവരും പാലിക്കണം' സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കി.
എന്നാല്‍ അനുബത്ര മൊണ്ടാലിന്റെ അമ്മയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാനാണ് താന്‍ ചെന്നതെന്നാണ് ഹസ്ര പറയുന്നത്. തൃണമൂലിന്റെ ശക്തനായ നേതാവായ മൊണ്ടാല്‍ തനിക്ക് അടുത്ത ബന്ധുവിനെപ്പോലെയാണെന്നും ബിര്‍ഭും ജില്ലയുടെ അവസാന വാക്കെന്നത് മൊണ്ടാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Powered by Info News For You

Comments
Post a Comment