വാഹനാപകടം: സി.പി.എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട് (www.evisionnews.co): കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 11 മണിയോടെ കാലിക്കടവ് ആണൂര്‍ വളവിലാണ് അപകടം. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ കരിവെള്ളൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ബാലകൃഷ്ണനേയും വാരിയെല്ലിന് പരിക്കേറ്റ ഡ്രൈവര്‍ രാജന്‍ പാലായിയെ (58)യും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പറശിനിക്കടവില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാറില്‍ വരികയായിരുന്ന കുണ്ടുംകുഴി മലങ്കാട് സ്വദേശി കെ മോഹനന്‍ (42), ഭാര്യ സി ശോഭ (37) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. കഴുത്തിന് പരിക്കേറ്റ മോഹനനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?