പ്രധാനമന്ത്രി നടത്തിയ യാത്രയുടെ ചെലവിന്റെ കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന് പി എം ഒ ഓഫീസ്

മുംബൈ: (www.kvartha.com 12.04.2019) പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിനകത്ത് യാത്ര ചെയ്തതിന് എത്ര പണം ചെലവായി എന്നതിന് കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന മറുപടി നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലി നല്‍കിയ അപേക്ഷയിലാണ് ഇതുസംബന്ധിച്ച മറുപടി നല്‍കിയിരിക്കുന്നത്. ചുമതലയേറ്റതുമുതല്‍ രാജ്യത്തിനകത്തും പുറത്തുമായി പ്രധാനമന്ത്രി നടത്തിയ യാത്രയുടെ ചെലവ് കണക്കുകള്‍ ആവശ്യപ്പെട്ടാണ് വിവരാവകാശം നല്‍കിയത്.

രാജ്യത്തിനകത്തെ പ്രധാനമന്ത്രിയുടെ യാത്രകള്‍ വിവിധ വകുപ്പുകളാണ് നടത്തുന്നതെന്നും അതിനാല്‍ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് പി എം ഒ മറുപടി നല്‍കിയത്. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രി നടത്തുന്ന യാത്രകളുടെ ചെലവ് സംബന്ധിച്ചുള്ള വിശദാംശങ്ങളും പി.എം.ഒ നല്‍കിയില്ല.

 PMO says it doesn't keep records of expenses incurred on PM's domestic visits, Mumbai, News, Politics, Prime Minister, Narendra Modi, Foreign, Allegation, National

പ്രധാന മന്ത്രിയുടെ അനൗദ്യോഗിക യാത്രകള്‍ സംബന്ധിച്ച് യാതൊരു രേഖകളും പി എം ഒ ഔദ്യോഗിക വെബ്‌സൈറ്റിലില്ലെന്ന് അനില്‍ ഗല്‍ഗലി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, കര്‍ണാടക, യു പി, മധ്യപ്രദേശ്. ബിഹാര്‍, ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, ജമ്മുകശ്മീര്‍, അസം, ഛത്തിസ് ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മോഡി യാത്ര ചെയ്തിരുന്നു. എന്നാല്‍ ഈ യാത്രകളുടെ ചെലവ് വഹിച്ചത് കേന്ദ്ര സര്‍ക്കാറാണോ ബി ജെ പിയാണോ എന്നതിനും വ്യക്തതയില്ല.

വിദേശ യാത്രകള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും പി എം ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ടെന്ന മറുപടിയാണ് നല്‍കിയത്. 2014 മേയ് മുതല്‍ 2019 ഫെബ്രുവരി 22 വരെ 49 വിദേശ യാത്രകളാണ് മോഡി നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PMO says it doesn't keep records of expenses incurred on PM's domestic visits, Mumbai, News, Politics, Prime Minister, Narendra Modi, Foreign, Allegation, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?