ചട്ടലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് ശ്രീധരന്‍ പിള്ള മറുപടി നല്‍കിയില്ല
തിരുവനന്തപുരം: (www.kvartha.com 27.04.2019) ചട്ടലംഘനം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച നോട്ടീസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള മറുപടി നല്‍കിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത സ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് നോട്ടീസയച്ചത്. നോട്ടീസിന് 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്.
മറുപടി ആവശ്യപ്പെട്ടുള്ള കത്ത് വെള്ളിയാഴ്ച രാവിലെയാണ് കിട്ടിയതെന്നും പാര്‍ട്ടി കേന്ദ്ര ഘടകവുമായി ഇതേപ്പറ്റി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ളി വ്യക്തമാക്കി. ശനിയാഴ്ച്ച രാവിലെയോടെ മറുപടി നല്‍കാനുള്ള സമയം അവസാനിക്കും.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ശ്രീധരന്‍ പിള്ള വിവാദ പരാമര്‍ശം നടത്തിയത്. വസ്ത്രം മാറ്റി നോക്കിയാല്‍ മുസ്ലിങ്ങളെ തിരിച്ചറിയാമെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിഷം ചീറ്റുന്ന പ്രസ്താവന.
സംഭവത്തില്‍ നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും ശ്രീധരന്‍ പിള്ളയോട് വിശദീകരണം തേടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Politics, Election, BJP, PS Sreedharan Pillai, PS Sreedharan Pillai Doesn't Replied to Election Commision Notice

Powered by Info News For You

Comments
Post a Comment