എ.ബി.സി സെയില്‍സ് കോര്‍പറേഷന്റെ പുതിയ ഷോറൂം വിദ്യാനഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു
കാസര്‍കോട് (www.evisionnews.co): ടൈല്‍, സാനിറ്ററി ബില്‍ഡിംഗ് മെറ്റിരിയല്‍ രംഗത്തെ ആഗോള ബ്രാന്‍ഡായ എ.ബി.സി ഗ്രൂപ്പിന്റെ സംരംഭമായ എ.ബി.സി സെയില്‍സ് കോര്‍പറേഷന്റെ കാസര്‍കോട് ഷോറൂം വിദ്യാനഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. പൈസ് ഗ്രൂപ്പ് ഫൗണ്ടര്‍ ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് കോ ചെയര്‍മാനുമായ പി.എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന ഇബ്രാഹിം ഹാജിയില്‍ നിന്നും സിദ്ദീക്ക് പള്ളിപ്പുഴ ഏറ്റുവാങ്ങി.
ഷോറൂമിലെ 12വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ബ്രാന്‍ഡുകളുടെ ഡിസ്‌പ്ലേ ഏരിയകള്‍ മഹത് വ്യക്തികള്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന ജാഗ്വര്‍ ഏരിയ കാസര്‍കോട് ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു. ടോട്ടോ ഏരിയ എന്‍.എ ട്രസ്റ്റ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ എന്‍.എ അബൂബക്കര്‍ നിര്‍വഹിച്ചു. റോക്ക ഏരിയ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സ്റ്റോണ്‍ ഗാലറി ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കൊഹ്ലെര്‍ ഏരിയ മുഹമ്മദ് കുട്ടി കെ, വിട്രാ സോണ്‍ കേരള മുസ്ലിം ജമാഅത് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ടൈല്‍സ് വിഭാഗം ലെന്‍സ്‌ഫെഡ് സെക്രട്ടറി എ.സി ജോഷി, സ്ലീക് കിച്ചന്‍ സോണ്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിം, ഗ്രോഹേ സോണ്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് എന്നിവരും രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് സ്ലാബ് ഏരിയ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പയ്യന്നൂര്‍ പ്രസിഡന്റ് കെ.യു വിജയകുമാര്‍, ഓഫീസ് ഉദ്ഘാടനം കെ. ദാമോദര്‍ (ദാമോദര്‍ ആര്‍ക്കിറ്റെക്ചര്‍ ) എന്നിവരും നിര്‍വഹിച്ചു.
എബിസി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മദനി, ഡയറക്ടര്‍മാരായ ജാബിര്‍ കെഎന്‍, ജുനൈദ് കെഎന്‍, കെ. അബ്ദുല്‍ വഹീദ്, മുഹമ്മദ് തസ്ലിം, മുഹമ്മദ് ബഷീര്‍, മുഹമ്മദ് അന്‍വര്‍, റാഫി പി, ഷിനാദ് കെഎന്‍, തസ്രീഫ് കെ, അബ്ദുള്ള, ഹംസ പികെ, അബ്ദുല്‍ റഷീദ് പി, അസീസ് വികെ, എന്നിവരും മുസ്തഫ കെപി , മുഹമ്മദ് കുട്ടി കെ, ഹംസ പിപി, അബ്ദുല്‍ ഹമീദ് കെ ചടങ്ങില്‍ പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment