പോലീസ് ആണെന്ന വ്യാജേന യുവതിയുടെ അരലക്ഷം രൂപ തട്ടിയെടുത്തു; പ്രതി അറസ്റ്റില്‍
പൂനെ: (www.kvartha.com 28.04.2019) പോലീസ് ആണെന്ന വ്യാജേന യുവതിയുടെ അരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. മുപ്പത്തിരണ്ടുകാരനായ യുവാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സ്‌കൂട്ടര്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്തുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതായാണ് വിവരം.
മാര്‍ച്ച് ആറിനും ഏപ്രില്‍ 26 നും ഇടയിലാണ് തട്ടിപ്പ് നടന്നതെന്നാണ് പറയുന്നത്. മികച്ച വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് പ്രതി യുവതിയുടെ കൈയ്യില്‍ നിന്നും 55,750 രൂപ തട്ടിയെടുക്കുകയായിരുന്നുവെന്നും എന്നാല്‍ സ്‌കൂട്ടര്‍ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) വഴിയാണ് യുവതി പണം കൈമാറിയത്.
Keywords: India, National, News, Pune, Maharashtra, Arrested, Women, Man poses as cop and dupes woman on pretext of selling two-wheeler; police probe on

Powered by Info News For You

Comments
Post a Comment