മകളുമായി പിണങ്ങിയ വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; സംഭവം കണ്ട് മകള്‍ കിണറ്റിലേക്കെടുത്തു ചാടി
തൃക്കരിപ്പൂര്‍: (www.kasargodvartha.com 26.04.2019) കുടുംബ വഴക്കിനെ തുടര്‍ന്ന് മകളുമായി പിണങ്ങിയ വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. സംഭവം കണ്ട് കിണറ്റിലേക്കെടുത്തു ചാടിയ മകളുടെ കാലൊടിഞ്ഞു. ചന്തേര മാണിയാട്ടെ കെ വി ഓമന (53)യാണ് വ്യാഴാഴ്ച സന്ധ്യയോടെ വീട്ടിനകത്ത് വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. അമ്മ തീ കൊളുത്തിയത് കണ്ട ഉടന്‍ മകള്‍ റെജിന (28) വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടുകയായിരുന്നു.
സംഭവം കണ്ട അയല്‍വാസികള്‍ ഓടിയെത്തി ഓമനയുടെ ദേഹത്ത് വെള്ളമൊഴിച്ച് തീ കെടുത്തി. ഉടന്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 70 ശതമാനം പൊള്ളലേറ്റ ഓമന അത്യാസന്ന നിലയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കിണറ്റില്‍ ചാടിയ റെജിനയെ നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുതിച്ചെത്തിയ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്സ് പുറത്തെടുത്തു. കാലൊടിഞ്ഞ റെജിനയെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് റെജിനയുടെ ഭര്‍ത്താവ് ഓമനയുമായി വഴക്കിട്ടിരുന്നുവത്രെ. പിന്നീട് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപോയതിന് പിന്നാലെ റെജിനയും ഓമനയും തമ്മില്‍ വഴക്കിടുകയായിരുന്നുവത്രെ. തുടര്‍ന്നാണ് ഓമന തീ കൊളുത്തുകയും റെജിന കിണറ്റില്‍ ചാടുകയും ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, Injured, hospital, Mother attempted to suicide; Daughter jumped in to well
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment