'ഡാമുകള്‍ പ്രളയനിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം തെറ്റ്; പ്രതിരോധിക്കുന്നതില്‍ ഡാമുകള്‍ പൂര്‍ണ സജ്ജമായിരുന്നു'

തിരുവനന്തപുരം: (www.kvartha.com 04.04.2019) പ്രളയദുരന്തത്തിന് കാരണം ഡാമുകള്‍ സമയത്തിന് തുറക്കാത്തതാണെന്ന അമിക്കസ് ക്യൂറി റിപോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. റിപോര്‍ട്ട് വലിയ ചര്‍ച്ചയാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമുകള്‍ പ്രളയനിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം തെറ്റാണെന്നും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ളതാണ് റിപോര്‍ട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധിക്കുന്നതില്‍ ഡാമുകള്‍ പൂര്‍ണ സജ്ജമായിരുന്നുവെന്നും ജൂണ്‍ ഒന്ന് മുതലേ വെള്ളം നിറയുന്നതിന് അനുസരിച്ച് ഡാമുകള്‍ തുറന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമിക്കസ് ക്യൂറി എന്നത് കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷക സഹായം മാത്രമാണെന്നും റിപോര്‍ട്ട് തള്ളാനോ കൊള്ളാനോ ഉള്ള അധികാരം കോടതിക്കുണ്ടെന്നും പിണറായി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഡാമുകള്‍ തുറക്കാത്തതാണ് പ്രളയത്തിന് കാരണമെന്ന റിപോര്‍ട്ട് അമിക്കസ് ക്യൂറി സമര്‍പ്പിച്ചത്. ഇതോടെ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മഴയത്ത് ഡാമുകളിലെത്തിയതിനേക്കാള്‍ കുറഞ്ഞ അളവിലാണ് ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ടതെന്നും അപ്രതീക്ഷിതമായി എത്തിയ വെള്ളം ഡാമുകള്‍ തടഞ്ഞുനിര്‍ത്തിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.

അതേസമയം അമിക്കസ് ക്യൂറി റിപോര്‍ട്ട് പ്രതിപക്ഷം തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് റിപോര്‍ട്ടെന്നും ബന്ധപ്പെട്ടവരുമായി അഭിപ്രായം പോലും ചോദിക്കാതെയുള്ളതാണ് റിപോര്‍ട്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


Keywords: Amicus curiae flags sudden discharge from dams, lack of forecasting for Kerala floods, Pinarayi against Amicus query report on Kerala floods, Kerala, Thiruvananthapuram, News, Dam, Flood, Pinarayi vijayan, CM, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?