വേനല്‍മഴ: വീട് പൂര്‍ണമായും നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി
പരപ്പ: (www.kasargodvartha.com 26.04.2019) ശക്തമായി പെയ്ത വേനല്‍ മഴയിലും സംഹാര താണ്ഡവമാടിയ ചുഴലിക്കാറ്റിലും വീട് പൂര്‍ണമായും നഷ്ടപ്പെട്ട പത്ത് ആദിവാസി കുടുംബങ്ങളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുനരധിവാസ കേന്ദ്രത്തിലേക്കാണ് 22 മുതിര്‍ന്നവരും 31 കുട്ടികളുമടങ്ങുന്ന 53 പേരെ മാറ്റി പാര്‍പ്പിച്ചത്. ഇവര്‍ക്ക് ഭക്ഷണം, വൈദ്യ സഹായം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി പുനരധിവാസ കേന്ദ്രത്തിന്റെ ചുമതലയുള്ള എഡിഎം ഡോ. സി ബിജു പറഞ്ഞു.
പുനരധിവാസ കേന്ദ്രത്തിലുള്ള ചിലര്‍ രോഗബാധിതരാണ്. വെള്ളിയാഴ്ച രാവിലെ കരിന്തളം സിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡാല്‍മിറ്റ നിയ ജെയിംസിന്റെ നേതൃത്വത്തില്‍ ക്യാമ്പിലെത്തി അസുഖബാധിതരെ പരിശോധിച്ചു. കാറ്റിലും മഴയിലും വീട് പൂര്‍ണമായും നഷ്ടപ്പെട്ട 10 കുടുംബങ്ങളെയാണ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. പ്ലാന്തടം, പുലിയംകുളം, നെല്ലിയര എന്നീ പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. പത്ത് വീടുകള്‍ പൂര്‍ണമായി തകര്‍ന്നതിന് പുറമെ നിരവധി വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചു.
നഷ്ടത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലയില്‍ ഇതുവരെ സംഭവിച്ച നഷ്ടത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും എഡിഎം പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് എഡിഎം സി ബിജുവിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാവിലെ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എ വിധുബാല ദുരിതാശ്വാസ ക്യാമ്പിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വൈസ് പ്രസിഡണ്ട് ഡി ബാലകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ ചിത്രലേഖ, രമാ സുരേഷ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പുനരധിവാസ ക്യാമ്പിലെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, parappa, Family, Top-Headlines, Rain, Summer rain; Tribal, their house collapsed shifted to Rehabilitation Center
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment