പ്രിയങ്ക ഇഫക്ടില്‍ വയനാട്; ഇടതിനെ തൊടാതെ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി
മാനന്തവാടി: (www.kasargodvartha.com 20.04.2019) രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധിക്ക് വന്‍ സ്വീകരണം. മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം. മോദി സര്‍ക്കാരിന്റെ ജനവഞ്ചനകള്‍ ഓരോന്നും എടുത്തുപറഞ്ഞ് വിമര്‍ശിച്ച പ്രിയങ്ക ഇടതുപക്ഷത്തിനെതിരെ ഒന്നും പറയാന്‍ തയ്യാറായില്ല.
ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ജീവിക്കുന്ന വയനാട്ടില്‍ മോദി സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള വഞ്ചനയെ പ്രിയങ്ക ഓര്‍മിപ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യം ഭരിക്കുന്ന ബിജെപി വിഭജിക്കല്‍ മാത്രമാണ് ചെയ്തതെന്നും ഇന്ത്യ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അതില്ലാതാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പ്രിയങ്ക പറഞ്ഞു.
ജനങ്ങളെ ശാക്തീകരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പറഞ്ഞ പ്രിയങ്ക ജനകീയ പദ്ധതികള്‍ ബിജെപി ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധിയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചു. രാഹുലിന്റെ അമ്മയേയും അച്ഛനേയും മുത്തശ്ശിയേയും അപമാനിച്ച് കൊണ്ടേയിരിക്കുകയാണ്. അതിലൊന്നും അവന്‍ തളരുമെന്ന് ആരും കരുതേണ്ട. എല്ലാ മതങ്ങളേയും രാഹുല്‍ ആഴത്തില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വത്തിന്റെ കാവല്‍ക്കാരെന്ന് പറഞ്ഞ് നടക്കുന്നവരേക്കാള്‍ ഹിന്ദുത്വത്തിന്റെ ധര്‍മ്മത്തെ കുറിച്ച് രാഹുലിനറിയാം. പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയത് മറ്റു പാര്‍ട്ടികള്‍ക്കിടയില്‍ ഏറെ പ്രതിഷേധമുണ്ടാക്കിയിരുന്നു. കേരളത്തിലെ യുഡിഎഫ് നിര്‍ബന്ധിച്ചാണ് രാഹുലിനെ ഇവിടെ എത്തിച്ചെതെന്നാണ് ആരോപണം. കേരളത്തില്‍ രാഹുല്‍ തരംഗം സൃഷ്ടിച്ച് ഇടതുപക്ഷത്തെ പാടെ ഇല്ലാതാക്കാമെന്നാണ് യുഡിഎഫ് കരുതുന്നതെന്നും അതിനാണ് ദേശീയ അധ്യക്ഷനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഇടതുപക്ഷത്തെ കടന്നാക്രമിക്കാതെ കേന്ദ്രത്തിലെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയെ പൊതുശത്രുവായി കാണുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ സ്വീകരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Wayanad, Rahul_Gandhi, Election, Trending, Top-Headlines, Priyanka Gandhi against Modi.

Powered by Info News For You

Comments
Post a Comment