മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ ഉണ്ണിത്താനൊരു വോട്ട്' എംഎസ്എഫ് ബൈക്ക് റാലി നടത്തി


കാഞ്ഞങ്ങാട് (www.evisionnews.co): യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി എം.എസ്.എഫ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടെക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്ട് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിക്ക് പതാക കൈമാറി മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് കുഞ്ഞി, റസാഖ് തായലക്കണ്ടി, ഇര്‍ഷാദ് മൊഗ്രാല്‍, ഖാദര്‍ ആലൂര്‍, നഷാത് പരവനടുക്കം, റംഷീദ് തോയമ്മല്‍, മൊയ്തു കോളിയടുക്കം, ഉനൈസ് മുബാറക്ക്, റമീസ് ആറങ്ങാടി സംസാരിച്ചു. മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ ഉണ്ണിത്താനൊരു വോട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച റാലിയില്‍ നൂറോളം ബൈക്കുകള്‍ അണിനിരന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?