കാസര്‍കോടിന്റെ വികസന മുരടിപ്പ് കാരണം ജനങ്ങള്‍ എന്‍ ഡി എയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും: രവീശതന്ത്രി
മഞ്ചേശ്വരം: (www.kasargodvartha.com 03.04.2019) വികസനത്തില്‍ പിന്നാക്ക ജില്ലയായ കാസര്‍കോടിന്റെ വികസന മുരടിപ്പിനെതിരെ എന്‍ ഡി എയ്ക്ക് അനുകൂലമായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. മീഞ്ച പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു മുന്നണികളും മാറി മാറി ഭരിച്ചിട്ടും ഭാഷാ ന്യൂന പക്ഷങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനോ അവകാശങ്ങള്‍ സംരക്ഷിക്കാനോ ഇരു മുന്നണികള്‍ക്കും സാധിച്ചിട്ടില്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ബി ജെ പി മാത്രമാണ് ശ്രമിച്ചത്. പി എസ് സി പരീക്ഷ പ്രശ്‌നം വന്നപ്പോള്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സമരം നടത്തുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ ജന വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കാന്‍ മുന്നോട്ട് വന്നത് ബി ജെ പി മാത്രമാണ്. ഇത് ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മീഞ്ച പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖര കോടി അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് ദൈഗോളി, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, വൈസ് പ്രസിഡണ്ട് ജയലക്ഷ്മി ഭട്ട്, ജനറല്‍ സെക്രട്ടറിമാരായ മുരളീധര യാദവ്,
ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, BJP, Election, news, Trending, Kasaragod natives will vote for NDA; says Raveesha Thanthri

Powered by Info News For You

Comments
Post a Comment