കള്ളവോട്ട് നടന്നെന്നു തെളിഞ്ഞാൽ റീ പോളിങ്: ക്രിമിനൽ കേസും

തിരുവനന്തപുരം (www.evisionnews.co): കാസർകോട്, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നെന്നു തെളിഞ്ഞാൽ ആ ബൂത്തുകളിൽ റീ പോളിങ് നടത്തേണ്ടി വരും. കള്ളവോട്ട് ചെയ്തവർക്കും പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ കക്ഷികളുടെ ബൂത്ത് ഏജന്റുമാർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ചു ക്രിമിനൽ കേസ് എടുക്കും. പരാതി ലഭിച്ച സാഹചര്യത്തിൽ വരണാധികാരികളായ കലക്ടർമാരോടു സിസിടിവി ദൃശ്യങ്ങൾ സഹിതമുള്ള അടിയന്തര റിപ്പോർട്ട് നൽകാൻ ചീഫ് ഇലക്ടറൽ ഓഫിസർ (സിഇഒ) ടിക്കാറാം മീണ നിർദേശം നൽകി. മണ്ഡലങ്ങളുടെ ചുമതലയുള്ള എആർഒമാരോടും റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment