പിടിവിടാതെ അത്‌ലറ്റിക്കോ: ബാഴ്‌സയ്ക്ക് കിരീടത്തിനായി കാത്തിരിക്കണം

മാഡ്രിഡ്: (www.kvartha.com 25.04.2019) സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് കിരീടത്തിനായി ഇനിയും കാത്തിരിക്കണം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് 3-2ന് വലന്‍സിയയെ തോല്‍പ്പിച്ചതോടെയാണ് ബാഴ്‌സയുടെ കിരീടധാരണം നീണ്ടത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒമ്പതാം മിനിറ്റില്‍ മൊറാട്ടയിലൂടെ അത്‌ലറ്റിക്കോയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 36ആം മിനിറ്റില്‍ പരേജോയിലൂടെ വലന്‍സിയ തിരിച്ചടിച്ചു. ഇടവേളക്ക് ശേഷം സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനിലൂടെ അത്‌ലറ്റിക്കോ ലീഡ് തിരിച്ചുപിടിച്ചെങ്കിലും 77ആം മിനിറ്റില്‍ ഗമീറോയിലൂടെ വലന്‍സിയ വീണ്ടും ഒപ്പം പിടിച്ചു. എന്നാല്‍ 81ആം മിനിറ്റില്‍ കോറോ നേടിയ ഗോളിലൂടെ അത്‌ലറ്റിക്കോ വിജയത്തിലെത്തുകയായിരുന്നു.


മത്സരത്തില്‍ വലന്‍സിയ മാഡ്രിഡിനെ തോല്‍പ്പിക്കുകയോ സമനിലയില്‍ പിടിക്കുകയോ ചെയ്തിരുന്നെങ്കില്‍ ബാഴ്‌സയ്ക്ക് കിരീടം നേടാമായിരുന്നു.മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ ബില്‍ബാവോ 1-0ന് ലെഗാനസിനെയും ലെവാന്റെ 4-0ന് റയല്‍ ബെറ്റിസിനെയും തോല്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Spain, Football, News, Atletico Madrid, Valencia, Barcelona, La Liga, La Liga; Atletico Madrid Defeated Valencia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?