ശക്തി പ്രകടനവുമായി മോഡിയുടെ റോഡ് ഷോ; വാരണാസിയില്‍ പ്രിയങ്ക ഇറങ്ങുമോ? പ്രധാനമന്ത്രിയുടെ പത്രികാ സമര്‍പ്പണം വെള്ളിയാഴ്ച
ന്യൂഡല്‍ഹി: (www.kvartha.com 25.04.2019) 17-ാംലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ റോഡ് ഷോ നടത്തും. മോഡിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് റോഡ് ഷോ തങ്ങളുടെ ശക്തി പ്രകടനം ആക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
മണ്ഡലത്തില്‍ എസ്.പി - ബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രിയങ്കയുടെ സാധ്യതകള്‍ മങ്ങിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനിടെ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക നേതാക്കളെ അറിയിച്ചിരുന്നു. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണെന്നും അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം ബനാറസ് ഹിന്ദു സര്‍വകലാശാലയ്ക്ക് സമീപമുള്ള ലങ്കാ ഗേറ്റിലെ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയുടെ അടുത്തു നിന്നും ആരംഭിക്കുന്ന റോഡ് ഷോ ദശാശ്വമേദ് ഘട്ടില്‍ അവസാനിക്കും. ഏഴു കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയ്ക്കിടെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 150 കേന്ദ്രങ്ങളില്‍ മോഡിയ്ക്ക് സ്വീകരണം നല്‍കും.
റോഡ് ഷോയുടെ അവസാനം ദശാശ്വമേദ് ഘട്ടില്‍ മോഡി ഗംഗാ സ്നാനവും പൂജയും നടത്തും. രാത്രിയില്‍ ബി.ജെ.പി നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. മോഡി തരംഗം സുനാമി ആയി മാറും എന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വാരണാസിയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
വാരണാസിയില്‍ നരേന്ദ്രമോഡി വെള്ളിയാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. രാവിലെ 11.30 മണിയോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ്, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത്.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, മറ്റു നേതാക്കളായ ലക്ഷ്മണ്‍ ആചാര്യ, സുനില്‍ ഓജ, ജെ.പി നദ്ദ തുടങ്ങിയവര്‍ തയാറെടുപ്പുകള്‍ വിലയിരുത്തും. വെള്ളിയാഴ്ച രാവിലെ ബൂത്തുതല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷം കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്നാണ് പത്രികാ സമര്‍പ്പണം. മേയ് 19 നാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ്. പത്രിക സമര്‍പ്പിച്ച ശേഷം മോഡി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും വിവരമുണ്ട്.
2014ലെ തെരഞ്ഞെടുപ്പിന് ശേഷം ഇത് മൂന്നാം തവണയാണ് ഗംഗാ ആരതി ഏറ്റുവാങ്ങുന്നതിന് പ്രധാനമന്ത്രി വാരണാസിയില്‍ എത്തുന്നത്. ആദ്യം ഗംഗാ മാതാവിന്റെ അനുഗ്രഹം ഏറ്റുവാങ്ങുന്നതിനും രണ്ടാം തവണ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സന്ദര്‍ശനത്തിനുമാണ് മോഡി ഇവിടെ എത്തിയത്.
2014ല്‍ മൂന്ന് ലക്ഷത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വാരണാസിയില്‍ നിന്ന് വിജയിച്ച മോഡിയെന്ന പ്രധാനമന്ത്രി വീണ്ടും ജനവിധി തേടി വാരണാസിയിലെത്തുമ്പോള്‍ മോഡി തരംഗം ആവര്‍ത്തിക്കുമെന്നാണ് ബിജെപി കരുതുന്നത്. 2014ല്‍ ആം ആദ്മി നേതാവ് അരവിന്ദ് കേജ് രിവാളിനെയാണ് മോഡി പരാജയപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Spectacle of Narendra Modi's Varanasi roadshow likely to push Rahul Gandhi, Priyanka's rallies to background on Thursday, New Delhi, Lok Sabha, Election, Trending, Politics, BJP, Prime Minister, Narendra Modi, National.

Powered by Info News For You

Comments
Post a Comment