'ഇനി മോദിക്ക് ഒളിക്കാന്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പഴുതില്ല; അഴിമതി തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകരെ എങ്ങനെ പൂട്ടാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും'
ന്യൂഡല്‍ഹി: (www.kvartha.com 10.04.2019) റഫാല്‍ ഇടപാട് രേഖകള്‍ പരിശോധിക്കാമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ഇനി മോദിക്ക് ഒളിക്കാന്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പഴുതില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.
റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകള്‍ പരിശോധിക്കാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയാണെന്നും സത്യം വിജയിക്കുമെന്നും ട്വീറ്റില്‍ വ്യക്തമാക്കി.
അഴിമതി തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകരെ ഔദ്യോഗിക രഹസ്യ നിയമം ഉപയോഗിച്ച് പൂട്ടാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്നും റഫാല്‍ അഴിമതിയുടെ അസ്ഥിപഞ്ജരങ്ങള്‍ ഓരോന്നായി പുറത്തുവരികയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകള്‍ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. പത്രം പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്, ബിജെപി മുന്‍ നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പുനഃപരിശോധന ഹര്ജികളില് വാദം കേള്ക്കുന്ന തീയതി പിന്നീട് തീരുമാനിക്കും.
രഹസ്യരേഖകളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നതെന്നും അവ തെളിവായി സ്വീകരിക്കരുതെന്നും ഇത് രാജ്യ സുരക്ഷയുടെ ഭാഗമാണെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചിരുന്നു. ഇവ തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ചിറ്റ് നല്‍കിയ ഡിസംബറിലെ വിധി പുതിയ രേഖകളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കാമോ എന്നാണ് കോടതി പരിശോധിച്ചത്.
Keywords: India, National, News, Narendra Modi, Bribe Scam, Congress, BJP, Rafale: ‘Don’t worry Modi ji’, probe will take place now, says Congress
റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകള്‍ പരിശോധിക്കാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയാണെന്നും സത്യം വിജയിക്കുമെന്നും ട്വീറ്റില്‍ വ്യക്തമാക്കി.
അഴിമതി തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകരെ ഔദ്യോഗിക രഹസ്യ നിയമം ഉപയോഗിച്ച് പൂട്ടാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്നും റഫാല്‍ അഴിമതിയുടെ അസ്ഥിപഞ്ജരങ്ങള്‍ ഓരോന്നായി പുറത്തുവരികയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകള്‍ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. പത്രം പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്, ബിജെപി മുന്‍ നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പുനഃപരിശോധന ഹര്ജികളില് വാദം കേള്ക്കുന്ന തീയതി പിന്നീട് തീരുമാനിക്കും.
രഹസ്യരേഖകളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നതെന്നും അവ തെളിവായി സ്വീകരിക്കരുതെന്നും ഇത് രാജ്യ സുരക്ഷയുടെ ഭാഗമാണെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചിരുന്നു. ഇവ തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ചിറ്റ് നല്‍കിയ ഡിസംബറിലെ വിധി പുതിയ രേഖകളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കാമോ എന്നാണ് കോടതി പരിശോധിച്ചത്.
Powered by Info News For You
Comments
Post a Comment