വര്‍ഗീയശക്തികള്‍ വിഷം ചീറ്റുമ്പോഴും തുളുനാട്ടിലെ തകരാത്ത ഒരു വിശ്വാസ ജനതയുടെ വോട്ടുറപ്പിക്കാന്‍ വോട്ടഭ്യര്‍ത്ഥനയുമായി കെ പി എസ് എത്തി

മഞ്ചേശ്വരം: (www.kasargodvartha.com 02.04.2019) മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്താണ് ഉദ്യാവര മാട ദേവസ്ഥാനം. അരസു മജിഷ്ണര്‍ തെയ്യം കെട്ടിയാടുന്ന ഇവിടം രാജഭരണ കാലം മുതല്‍ പ്രസിദ്ധം. ഉത്സവം തുടങ്ങുന്നതിന് 15 ദിവസം മുമ്പ് ദേവസ്ഥാനത്തെ മുഖ്യസ്ഥനും തെയ്യം കെട്ടിയയാളും അനുവാദം ചോദിക്കാനും ക്ഷണിക്കാനും പോകുന്നത് ഉദ്യാവര ആയിരം പള്ളിയില്‍. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനെത്തുന്നവര്‍ ഇവരെ വരവേല്‍ക്കും. അസയ്യദ് വലിയുല്ലാഹി ഷേഖിന്റെ ഖബറിടം ഇവിടെയാണ്. ഉത്സവ സമയത്ത് ദേവസ്ഥാനത്തുള്ള പ്രത്യേകം ഇരിപ്പിടത്തില്‍ പള്ളിയുടെ മുഖ്യഭാരവാഹിയെ ആദരിച്ചിരുത്തും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണിത്.

തുളുനാട്ടിലെ പുകള്‍പ്പെറ്റ മാനവമൈത്രിയുടെ പ്രതീകങ്ങളിലൊന്ന്. വര്‍ഗീയശക്തികള്‍ വിഷം ചീറ്റുമ്പോഴും തകരാത്ത ഒരു ജനതയുടെ വിശ്വാസം. ആല്‍മരങ്ങളുടെ നിറവില്‍ തണല്‍ പരന്ന മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ പര്യടന കേന്ദ്രത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രനെത്തുമ്പോള്‍ 60 കഴിഞ്ഞ മത്സ്യത്തൊഴിലാളി ഭവാനിയും 75 കഴിഞ്ഞ സി പി ഐ നേതാവ് ബി എം അനന്തയും ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കാനെത്തിയത് വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുപക്ഷം വിശ്വസ്ത പക്ഷമാണെന്നുമുള്ള ഉറപ്പിലാണ്. മഞ്ചേശ്വരം അഞ്ചിക്കട്ടയിലെ ഭവാനിക്ക്   സ്ഥാനാര്‍ത്ഥിയെ പ്രത്യേകം കാണണം. സ്ഥാനാര്‍ത്ഥി അടുത്തുവന്ന് കൈകൊടുത്തപ്പോള്‍ വലിയ സന്തോഷം. രാഷ്ട്ര കവി ഗോവിന്ദ പൈയുടെ ജന്മനാടായ ഇവിടെ തൊട്ടടുത്താണ് അദ്ദേഹത്തിന്റെ ജന്മഗൃഹമായ ഗിളിവിണ്ടു.

കാസര്‍കോട് പാര്‍ലമെന്റ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്റെ മഞ്ചേശ്വരം മണ്ഡലത്തിലെ രണ്ടാംഘട്ട പൊതുപര്യടനത്തിന്റെ സ്വീകരണ കേന്ദ്രങ്ങളില്‍ പൊള്ളുന്ന വെയിലിനെ വകവെക്കാതെ ആയിരങ്ങളെത്തി. ജാതി, മത വ്യത്യാസമില്ലാതെ
എല്ലാവരും ഉത്സവത്തിന് ഒരുമിക്കുന്ന ബെള്ളംകൂടല്‍  ശ്രീ പാടാഗരെ കുളങ്ങര ഭഗവതി  ക്ഷേത്ര പരിസരം. കൊയ്ത നെല്‍പാടം ചുറ്റും. നൂറ് ഏക്കറോളം നെല്‍പാടമുണ്ട് ഗ്രാമത്തില്‍. കവുങ്ങും ധാരാളം. തുളുനാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ചയാളും മീഞ്ച പഞ്ചായത്തില്‍ 15 വര്‍ഷത്തോളം വൈസ്പ്രസിഡന്റുമായിരുന്ന എം സചീന്ദ്ര ഷെട്ടിയുടെ ഭാര്യ സീത എസ് ഷെട്ടി സതീഷ്ചന്ദ്രനെ ചുവപ്പ് ഹാരമണിയിച്ച് സ്വീകരിച്ചു. '' മഹിളാ മിസലാത്തി പാര്‍ലമെന്റ്ട് 33 ശതമാന കൊണ്ടത് ബറുപ്പ്ണ് പണ്ട്‌ന ബിജെപി. യുവജനതക്ക് ഒരു വര്‍ഷട്  റഡ് കോടി ഉദ്യോഗ കലഡക്കെര്‍പ്പ പണവ്. അഞ്ച് വര്‍ഷട് കൊണ്ടത് ബരിയറ സാധ്യ ആത്ത്ജി.'' വനിതകള്‍ക്ക്  പാര്‍ലമെന്റില്‍ 33 ശതമാനം സംവരണവും യുവജനങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് കോടി ജോലിയും ഉറപ്പ് നല്‍കി മോഡിസര്‍ക്കാര്‍ പറ്റിച്ചത് മിയാപദവില്‍ തുളുവില്‍ വിശദീകരിക്കുയാണ് തൊഴിലാളി നേതാവ് കൂടിയായ ബേബിഷെട്ടി. ആളുകള്‍ക്ക് കൈകൊടുത്ത് സ്ഥാനാര്‍ഥി പ്രസംഗിക്കാനെത്തി. '' വികസനത്തില്‍ രാഷ്ട്രീയം നോക്കില്ല. ജനങ്ങളുടെ ന്യാമായ പ്രശ്‌നങ്ങളിലും രാഷ്ട്രീയം നോക്കില്ല. പാവങ്ങളുടെ പ്രയാസങ്ങള്‍ക്ക് രാഷ്ട്രീയമില്ല. അത് പരിഹരിക്കലാണ് ജനപ്രതിനിധിയുടെ ഉത്തരാദിത്വം. സതീഷ്ചന്ദ്രന്റെ ഓര്‍മ്മപ്പെടുത്തല്‍. മിയാപദവിലൂടെയാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ മലയോര ഹൈവേയിലെ നന്ദാരപദവ് - ചെറുപുഴ റോഡ് കടന്നുപോകുന്നത്. നിര്‍മാണം അവസാന ഘട്ടത്തിലാണ്.

കുളൂര്‍ ചിനാല ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രം. അലങ്കാരങ്ങളും സ്ഥാനാര്‍ത്ഥിയുടെ കട്ടൗട്ടും ചിത്രങ്ങളും ചുവരെഴുത്തും നിറഞ്ഞ ചുവന്ന ഗ്രാമം. അയ്യപ്പ ഭജന മന്ദിര പരിസരത്താണ് സ്വീകരണം. 50 വര്‍ഷം പിന്നിട്ട നവയുവക ഗ്രന്ഥാലയം തൊട്ടടുത്ത്. തിങ്ങിനിറഞ്ഞ ജനകൂട്ടത്തിന്  മുന്നില്‍ പ്രത്യേകം ഇരിപ്പിടത്തില്‍ സ്ഥാനാര്‍ത്ഥിയെ ഇരുത്തി. ഗ്രന്ഥാലയം പ്രസിഡന്റ് യോഗേഷ് കളയന്തായ ഷാളണിയിച്ചു. തലപ്പാവ് അണിയിച്ച വെറ്റിലയും അടക്കയും നെല്‍കതിരും നല്‍കി. മഹാകവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ ചില്ലിട്ട ചിത്രവും സമ്മാനിച്ചു. കന്നഡ സാംസ്‌കാരിക മേഖലയുടെ ആദരവാണിത്. ''ഹള്ളി പത്തത് ഡല്‍ഹി മുട്ടെ. കെംപ്പു കൊടി റാപ്പാക'' (ഗ്രാമം മുതല്‍ ഡല്‍ഹി വരെ. ചെങ്കൊടി പാറിപറക്കും). സ്ഥാനാര്‍ത്ഥിയെ യാത്രയാക്കി മുദ്രാവാക്യം ഉയര്‍ന്നു. വര്‍ഗീയതക്കെതിരെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പോരാടിയതിന് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ അബൂബക്കര്‍ സിദ്ദീഖിന്റെ നാടായ ഉപ്പള സോങ്കാലില്‍ രക്തസാക്ഷിയുടെ സഹോദരന്‍ ആഷിഖാണ് സതീഷ്ചന്ദ്രനെ വരവേറ്റത്.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, മഞ്ചേശ്വര മണ്ഡലം കണ്‍വീനര്‍ ഡോ. വി പി പി മുസ്തഫ, കെ ആര്‍ ജയാനന്ദ, ബി വിരാജന്‍, പി രഘുദേവന്‍, എം ശങ്കര്‍റൈ, അബ്ദുര്‍ റസാഖ് ചിപ്പാര്‍, സി എ സുബൈര്‍, ബേബി ഷെട്ടി,  സജിതറൈ, എം സി അജിത്ത്, രാമകൃഷ്ണ കടമ്പാര്‍, ജയറാം ബെള്ളംകൂടല്‍, മുനീര്‍ കണ്ടാളം, ഹൈദര്‍ കുളങ്കര, താജൂദീന്‍ മൊഗ്രാല്‍, അഹമ്മദലി കുമ്പള, ജോണ്‍ ഐമണ്‍, വി കെ രമേശന്‍, രാഘവന്‍ കൂലേരി, ഹമീദ് കോസ്‌മോസ് എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Trending, K.P.Satheesh-Chandran, Manjeshwaram, KPS @Manjeshwaram
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?