ഭൂമിയില്‍ മഴയുടെ അനുഗ്രഹം വര്‍ഷിക്കുന്ന രാഗത്തിന്റെ പേര് കുഞ്ഞിനിട്ട് ദിവ്യ- ശബരീനാഥന്‍ ദമ്പതികള്‍
കൊച്ചി: (www.kvartha.com 25.04.2019) ഭൂമിയില്‍ മഴയുടെ അനുഗ്രഹം വര്‍ഷിക്കുന്ന രാഗത്തിന്റെ പേര് കുഞ്ഞിനിട്ട് ദിവ്യ ശബരീനാഥന്‍ ദമ്പതികള്‍. മല്‍ഹാര്‍ ദിവ്യാ ശബരിനാഥന്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ദമ്പതികള്‍ ഇക്കാര്യം അറിയിച്ചത്. 'ഭൂമിയില്‍ മഴയുടെ അനുഗ്രഹം വര്‍ഷിക്കുന്ന മല്‍ഹാര്‍ രാഗം നമ്മള്‍ ഇരുവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രാര്‍ത്ഥനയോടെ കുഞ്ഞിനു പേരിട്ടു 'മല്‍ഹാര്‍ ദിവ്യ ശബരീനാഥന്‍''.
ഏറെ നാളത്തെ പ്രണയ സാഫല്യത്തിനുശേഷമാണ് ശബരീനാഥനും ദിവ്യയും വിവാഹിതരായത്. കുഞ്ഞുണ്ടായ വിവരം ഇരുവരും ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകനാണ് കെ.എസ്. ശബരീനാഥന്‍. അച്ഛന്റെ മരണത്തോടെയാണ് ഇദ്ദേഹം പൊതുരംഗത്തേക്ക് ഇറങ്ങുന്നത്. തിരുവനന്തപുരം സബ് കളക്ടറാണ് ദിവ്യ എസ് അയ്യര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabari-Divya's baby boy named after a raga, Kochi, News, Politics, Child, Facebook, Kerala.
Keywords: Sabari-Divya's baby boy named after a raga, Kochi, News, Politics, Child, Facebook, Kerala.
Powered by Info News For You

Comments
Post a Comment