പാലുകാച്ചലിനൊരുങ്ങി കൃപേഷിന്റെ വീട്; കിച്ചൂസില്‍ തലചായ്ക്കാന്‍ കിച്ചുവില്ല

കാസര്‍കോട്: (www.kvartha.com 19.04.2019) പെരിയയില്‍ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എംഎല്‍എയുടെ 'തണല്‍' പദ്ധതിയില്‍ പുതിയ വീടൊരുങ്ങി. വീടിന്റെ പാലുകാച്ചല്‍ വെള്ളിയാഴ്ച്ച നടക്കും. രാവിലെ 11മണിക്ക് നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍, കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹക്കിം കുന്നില്‍ എന്നിവര്‍ സംബന്ധിക്കും.

കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടപ്പോള്‍ കല്ല്യോട്ടെ കൃപേഷിന്റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മണ്‍തറയില്‍ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേര്‍ന്നുള്ള ഈ ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി. അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്ന ഇടം. അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങള്‍ക്കിടയിലാണ് ഏക മകന്‍ കൊലക്കത്തിക്ക് ഇരയായത്.

ഹൈബി ഈഡന്‍ എംഎല്‍എയുടെ തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പഴയ വീടിനോട് ചേര്‍ന്ന് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച വീട്ടില്‍ ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികളും സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയുമുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, News, House, House Warming, Kripesh, CPM, Congress, Murder, House warming in 'Kichoos', House built for Kripesh's Family


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?