വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് കവര്‍ച്ച; അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും ക്യാമറയും മോഷണം പോയി
ഉപ്പള: (www.kasargodvartha.com 11.04.2019) വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും ക്യാമറയും മോഷണം പോയി. ഉപ്പള പത്വാടി റോഡിലെ ഷെയ്ഖ് അബ്ദുര്‍ റഹ് മാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വീടുപൂട്ടി ഷിമോഗയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. വീടിന്റെ വാതില്‍ തുറന്നുവെച്ച നിലയില്‍ കണ്ട അയല്‍വാസികള്‍ നോക്കിയപ്പോള്‍ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരെത്തി അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലര പവന്‍ സ്വര്‍ണവും 43,000 രൂപ വിലയുള്ള വീഡിയോ ക്യാമറയും 1,500 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടതായി വ്യക്തമായത്. മഞ്ചേശ്വരം എസ് ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Robbery, house-robbery, Robbery in house at Uppala
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Robbery, house-robbery, Robbery in house at Uppala
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment