ഉപ്പളയില്‍ അടിക്കടി അക്രമം: പൊലീസ് നിഷ്‌ക്രിയമെന്ന് നാട്ടുകാര്‍


മഞ്ചേശ്വരം (www.evisionnews.co): അടിക്കടിയുണ്ടാകുന്ന അക്രമത്തില്‍ ഉപ്പളയിലെയും പരിസരത്തെയും ജനങ്ങള്‍ ഭീതിയില്‍. ഇതോടെ സൈ്വര്യമായി വീട്ടില്‍ കിടന്നുറങ്ങാനോ അവശ്യങ്ങള്‍ക്കായി പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിടെയാണ് ഏറ്റവുമൊടുവില്‍ അക്രമം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ യുവാവിന് ഗുരുതരമായി കുത്തേറ്റു. മണിമുണ്ടെയിലെ അബു (35)വിനാണ് കഴുത്തിനും കവിളിനും വെട്ടേറ്റത്. വാക്ക് തര്‍ക്കത്തിനിടെയാണ് യുവാവിന് വെട്ടേറ്റതെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി 10 മണിയോടെ മണിമുണ്ടെയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഉപ്പള, മണിമുണ്ട, റെയില്‍വേ സ്റ്റേഷന്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമികളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രോഗികളെ ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും ജനങ്ങള്‍ക്ക് ഭയമാണ്. ഏതുനിമിഷവും അക്രമമുണ്ടാകുമെന്ന ഭയം മൂലം സ്ത്രീകളടക്കം ഭീതിയോടെയാണ് വീടുകളില്‍ കഴിയുന്നത്. അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കേണ്ട പൊലീസ് നിഷ്‌ക്രിയത്വം പുലര്‍ത്തുന്നതോടെ അന്തരീക്ഷം കൂടുതല്‍ മോശമാവുകയാണ്. അക്രമികള്‍ക്കെതിരെ കൃത്യമായി പൊലീസ് നടപടികള്‍ സ്വീകരിക്കാത്തതാണ് അക്രമം തുടര്‍ക്കഥയാകുന്നതും സംഘട്ടനങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?