രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്

വയനാട്: (www.kasargodvartha.com  19.4.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്. നാടുകാണി ദളം ഏരിയ കമ്മറ്റി വക്താവ് അജിതയുടെ പേരിലാണ് വയനാട് പ്രസ് ക്ലബില്‍ കത്ത് ലഭിച്ചത്. രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം ഉണ്ടാക്കാത്ത മൂന്ന് മുന്നണികളും കര്‍ഷകരെ വഞ്ചിക്കുകയാണ്. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്നതോടെ വയനാട് രക്ഷപ്പെടുമെന്ന കോണ്‍ഗ്രസ് പ്രചരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് കത്തില്‍ പറയുന്നത്. രാഹുലും മോദിയും സീതാറാം യെച്ചൂരിയും എടുക്കുന്നത് രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണെന്നും കത്തില്‍ വിമര്‍ശിക്കുന്നു. എന്നാല്‍ വോട്ട് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമില്ലാതെയാണ് മാവോയിസ്റ്റുകളുടെ കത്ത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Rahul Gandhi, Congress, Wayanad, Top-Headlines, Maoist, Letter, Threatening, Maoist Letter threatening Rahul Gandhi for being the Candidate at Wayanad.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?