സി.പി.എം അക്രമം അവസാനിപ്പിക്കണം: മുസ്ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അകാരണമായി ആക്രമം അഴിച്ചുവിട്ട സി.പി.എം പോളിംഗ് കഴിഞ്ഞതിന് ശേഷവും വ്യാപകമായി ആക്രമം നടത്തി പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും അതുവഴി നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. 

സി പി എമ്മിന്റെ എല്ലാ നുണ പ്രചാരണങ്ങളേയും അവഗണിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഠിനദ്ധ്വാനം ചെയത മുസ്ലിം ലീഗ് നേതാക്കളേയും പ്രവര്‍ത്തകരേയും തെരഞ്ഞ് പിടിച്ച് അക്രമിക്കുന്നത് സി.പി.എം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണ്. ഭരണ സ്വാധീനം കൊണ്ടും പോലീസിനെ ചൊല്‍പടിക്ക് നിര്‍ത്തിയും നടത്തുന്ന ആക്രമം അപകടകരമായ സ്ഥിതിവിശേഷം ക്ഷണിച്ച് വരുത്തും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ മുസ്ലിം ലീഗില്‍ നിന്നും നേരത്തെ പുറത്താക്കിയവരെ തെരഞ്ഞെടുപ്പ് വേളയില്‍ പൊക്കി കൊണ്ടുവന്ന് രാജിവാര്‍ത്ത സൃഷ്ടിച്ച് സായൂജ്യം അടഞ്ഞ സി.പി.എം സ്വന്തം പാര്‍ട്ടിയില്‍ നിന്നും തെരഞ്ഞെടുപ്പ് വേളയില്‍ രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്ന വരെ ഏരിയാ, ലോക്കല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയാണ്. അനാവശ്യമായി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തുടര്‍ന്നുണ്ടാവുന്ന മുഴുവന്‍ ഭവിഷ്യത്തുക്കള്‍ക്കും സി.പി.എം മാത്രമായിരിക്കും ഉത്തരവാദി. ജില്ലയില്‍ പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത പ്രദേശങ്ങളും ഉണ്ടെന്ന് സി.പി.എം മനസ്സിലാക്കുന്നത് നല്ലതായിരിക്കുമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?